ഇറാന് ഐസിസിന്റെ ഭീഷണി; ഐസിസ് ജൂതന്മാര്ക്കൊപ്പം!!! ഇറാന് പിടിച്ചടക്കും
ടെഹ്റാന്: ഇറാസ് ഭീഷണിയുമായി ഐസിസ് വീഡിയോ പുറത്ത്. ഈ മേഖലയില്‍ നിലനില്‍ക്കുന്ന സംഘടനങ്ങളില്‍ ഇറാന്റെ പങ്ക് കണക്കിലെടുത്താണ് ഭീകരസംഘടനയുടെ ഭീഷണി. അപൂര്‍വ്വമായ ഫര്‍സി ഭാഷയിലാണ് 36 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഐസിസ് പുറത്തുവിട്ടിട്ടുള്ളത്. ഐസിസ് ആശയപ്രചാരണത്തിനുപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴിയും വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
ഇറാന്റെ സുപ്രധാന നേതാവ് ആയത്തുള്ള ഖുമേനിയ്ക്കുള്ള സന്ദേശമാണ് വീഡിയോയിലുള്ളത്. മുഖം മൂടിയണിഞ്ഞ ഐസിസ് ഭീകരരനാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇസ്ലാമിക് ഇറാനിയന്‍ ഭരണത്തെ നിയന്ത്രിക്കുന്ന ഖുമേനിയുടെ വീട് തകര്‍ക്കുമെന്നും ഷിയാ പോരാളിയെന്ന് സൂചിപ്പിക്കുന്ന യാ ഹുസൈന് ബാഡ്ജ് ധരിച്ചിട്ടുള്ള വ്യക്തിയും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇറാനിലെയും ഇറാഖിലേയും ഐസിസിനെയും സുന്നി വിമതരെയും വേരറുക്കാന്‍ ശക്തമായ പിന്തുണ നല്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നാണ് ഷിയോ ഭൂരിപക്ഷമുള്ള ഇറാന്. ഷിയാക്കള്‍ സുന്നികള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെയും ഐസിസ് വീഡിയോയില്‍ കുറ്റപ്പെടുത്തുന്നു. ഇറാന് പിടിച്ചെടുത്ത് സുന്നികളെ തിരികെ കൊണ്ടുവരുമെന്നും വീഡിയോയില്‍ ഐസിസ് ഭീഷണി മുഴക്കുന്നു. ജൂതന്മാര്ക്കെതിരെ ഇറാന് പുലര്‍ത്തുന്ന അസഹിഷ്ണുത മനോഭാവവും വീഡിയോയില്‍ ചര്‍ച്ച ചെയ്യുന്നു. അമേരിക്കയും ഇസ്രായേലും സുന്നികളെ സ്വീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരെ നേരത്തെ ഇറാന് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.
-
മൊജ്തബ ഖാംനഇ എവിടെ? അഭ്യൂഹങ്ങള്‍ തള്ളിക്കളഞ്ഞ് ഇറാന്; പുതിയ വീഡിയോ പുറത്തുവിട്ടു -
നാട്ടിലേക്കുളള യാത്ര മുടങ്ങി പ്രവാസികൾ, അടിയന്തര കേന്ദ്ര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ












Click it and Unblock the Notifications