ധാക്ക ആക്രമണം: വീഡിയോ പുറത്തുവിട്ട് ഐസിസ്, കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ്
ധാക്ക: ധാക്ക റസ്റ്റോറന്റിലെ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട് ഐസിസ്. ബംഗ്ലാദേശില്‍ കൂടുതല്‍ ഭീകരാക്രമങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പും വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. വരാനിരിക്കുന്ന ആക്രമണ പരമ്പരകളുടെ തുടക്കമാണ് ജൂലൈ രണ്ടിന് ഹോളി ആര്‍ട്ടിസന്‍ റസറ്റോറന്റില്‍ നടന്ന ഭീകരാക്രമണമെന്നാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.
അഞ്ച് ബംഗ്ലാദേശ് സ്വദേശികളായ ആക്രമകാരികളാണ് വിദേശികളുള്‍പ്പെടെ 20 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഉത്തരവാദികള്‍. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയ ഐസിസിന്റെയും അല്‍ഖ്വായ്ദയുടേയും അവകാശവാദങ്ങളെ ആദ്യം മുതലേ തള്ളിക്കളഞ്ഞ ബംഗ്ലാദേശ് സര്‍ക്കാര്‍ ജമാഅത്തെ ഇസ്ലാമിയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിരുന്നു. ഐസിസിന് രാജ്യത്ത് വേരുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന വ്യക്തമാക്കിയിരുന്നു.

പാരിസ്, ബ്രസ്സല്‍സ്, ഒര്‍ലാന്‍ഡോ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളുടെ വീഡിയോകളും ഐസിസ് ഇതിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ബംഗ്ലാദേശ് സാക്ഷിയായിട്ടുള്ള ജിഹാദിനല്ല ഭാവിയില്‍ രാജ്യം സാക്ഷ്യം വഹിക്കുകയെന്നും ഐസിസ് മുന്നറിയിപ്പ് നല്‍കുന്നു. വീഡിയോ പുറത്തുവന്നതോടെ ബംഗ്ലാദേശ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബംഗ്ലാദേശ് പോലീസ് വ്യക്തമാക്കുന്നത്.












Click it and Unblock the Notifications