എല്ലാ അമുസ്ലീം സ്ത്രീകളേയും അടിമകളാക്കാം, കൊച്ചുകുട്ടികളെ ബലാത്സംഗം ചെയ്യാം: ഐസിസ്
ബാഗ്ദാദ്: ലോകത്തെ ഏറ്റവും ക്രൂരന്‍മാരും കിരാതന്‍മാരും ആയ കൂട്ടം ഏതെന്ന് ചോദിച്ചാല്‍ ഇനി ഉത്തരം ഒന്ന് മതിയാകും. ഇറാഖിലേയും സിറിയയിലേയും ഐസിസ് ഭീകരര്‍ എന്ന ഉത്തരം. സ്ത്രീ അടിമകളെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും അവര്‍ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
അമുസ്ലീങ്ങളായ ഏത് സ്ത്രീയേയും അടിമയാക്കാമെന്നാണ് ഐസിസ് പറയുന്നത്. ഇവരെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാം. ഏത് തരത്തില്‍ വേണമെങ്കിലും ഉപയോഗിക്കാം. ജീവനില്ലാത്ത വസ്തുക്കള്‍ക്ക് നല്‍കുന്ന പരിഗണന തന്നെ ഇവര്‍ക്ക് നല്‍കിയാല്‍ മതിയത്രെ.

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ബലാത്സംഗം ചെയ്യാമെന്നാണ് തീവ്രവാദികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. പ്രായപൂര്‍ത്തിയാകാത്ത അടിമ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ പോലും തങ്ങളുടെ വിശ്വാസം പൊറുത്തുകൊടുക്കും എന്നാണ് ഇവര്‍ പറയുന്നത്. അടിമകളെ വേണമെങ്കില്‍ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കാമെന്നം ഇവര്‍ പറയുന്നു.
അടിമ സ്ത്രീകളെ മര്‍ദ്ദിക്കുന്നതിന് ഉടമക്ക് അവകാശമുണ്ട്. എന്നാല്‍ അത് എന്തെങ്കിലും ശിക്ഷയുടെ ഭാഗമായിട്ടാകണം. എന്നാല്‍ അവരുടെ മുഖത്ത് അടിക്കാന്‍ അനുവാദമില്ല.
ഐസിസിന്റെ പിടിയില്‍ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലും സിറിയയിലും അവര്‍ പിടിച്ചടക്കിയ പ്രദേശങ്ങളില്‍ നിന്ന് അടിമകളായി കൊണ്ടുവന്ന അന്യമതസ്തരാണ് ഇവര്‍. യസീദി വിഭാഗത്തില്‍ നിന്ന് മാത്രം 2500 സ്ത്രീകളും കുട്ടികളും ഇവരുടെ പിടിയിലുണ്ട്. ഇവരെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്.
അടിമകളെ സംബന്ധിച്ച ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പേരിലാണ് അറബി ഭാഷയില്‍ തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഇത് ലോകമെമ്പാടുമുള്ള ഐസിസ് തീവ്രവാദികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സോഷ്യല്‍ മീഡിയ വഴിയും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications