പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കള്‍ സൂക്ഷിച്ചോളൂ, ഐസിസ് നിങ്ങളെ വധിക്കും!
റാഖാ: ഇന്ത്യക്കെതിരെ ഐസിസ് തീവ്രവാദികളുടെ ഭീഷണി വീണ്ടുമെത്തി. പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കള്‍ക്ക് മുന്നറിയിപ്പുമായിട്ടാണ് ഐസിസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലുമെന്നും കാശ്മീര്‍ പിടിച്ചടുക്കുമെന്നും ഐസിസ് പറയുന്നു. ഐസിസ് മുഖപത്രമായ ദാബിഖിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പുള്ളത്.
ഐസിസ് തീവ്രവാദി ഹാഫിസ് സയിദ് ഖാന്റെ അഭിമുഖമാണ് ഇത്തരത്തിലുള്ളത്. ഐസിസിന്റെ ഖൊറാഷന്‍ പ്രവിശ്യയിലെ അധികാരിയാണ് ഹാഫിസ് സയിദ് ഖാന്‍. ഇന്ത്യയില്‍ പശുവിനെ ആരാധിക്കുന്നതും കൊല്ലുന്നതും ഒട്ടേറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗോവധത്തിനെതിരെയുള്ള പോര് പതിയെ ഇല്ലാതാകുമ്പോഴാണ് വര്‍ഗീയ പ്രശ്‌നം ഉണ്ടാക്കുന്ന ഐസിസിന്റെ ഭീഷണി എത്തിയിരിക്കുന്നത്.

പശുക്കളെ ആരാധിച്ചാല്‍
പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കള്‍ ഇനിയെങ്കിലും സൂക്ഷിച്ചോളൂ. ഐസിസ് നിങ്ങളെ ഉന്നംവെച്ചിരിക്കുകയാണ്. പശുക്കളെ ആരാധിക്കുന്ന ഹിന്ദുക്കളെ കൊല്ലുമെന്നാണ് ഐസിസ് പറഞ്ഞിരിക്കുന്നത്.

കാശ്മീര്‍ പിടിച്ചെടുക്കും
കാശ്മീര്‍ പിടിച്ചടുക്കുമെന്നും ഐസിസ് മുഖപത്രമായ ദാബിഖില്‍ പറയുന്നു.

തീവ്രവാദിയുടെ ഭീഷണി
ഐസിസ് തീവ്രവാദി ഹാഫിസ് സയിദ് ഖാന്റെ അഭിമുഖത്തിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുള്ളത്. ഐസിസിന്റെ ഖൊറാഷന്‍ പ്രവിശ്യയിലെ അധികാരിയാണ് ഹാഫിസ് സയിദ് ഖാന്‍.

പ്രതികാരം
ഒരിക്കല്‍ കാശ്മീര്‍ മുസ്ലീങ്ങളുടെ കൈകളിലായിരുന്നു. അതിനുശേഷം നിരീശ്വരവാദികളായ ചൈനക്കാരും പശുവിനെ ആരാധിക്കുന്ന ഹിന്ദുക്കളും കാശ്മീര്‍ പിടിച്ചെടുക്കുകയായിരുന്നു. ഇതിനുള്ള പ്രതികാരം എത്രയും പെട്ടെന്നുണ്ടാകുമെന്നാണ് ഐസിസ് പറയുന്നത്.

കാശ്മീര്‍ ഐസിസിന്റെ നിയന്ത്രണത്തില്‍
താമസിയാതെ കാശ്മീര്‍ ഐസിസിന്റെ നിയന്ത്രണത്തിലാകുമെന്നാണ് ഹാഫിസ് സയിദ് പറയുന്നത്. 17ഓളം ഇന്ത്യക്കാര്‍ ഐസിസിലും, അല്‍ഖ്വയ്ദ ബന്ധമുള്ള സംഘടനയിലുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications