ഐസിസ് ഇതുവരെ വിറ്റത് 5000 ലൈംഗിക അടിമകളെ, അടിമകളിലേറെയും കുട്ടികള്‍
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുന്നതും അടിമച്ചന്തകളില്‍ വില്‍ക്കുന്നതും വാര്‍ത്തയായിരുന്നു. ഇത്തരത്തില്‍ ലൈംഗിക അടിമകളായി വിറ്റ പെണ്‍കുട്ടികളുടെ കണക്കുകള്‍ പുറത്ത് വന്നു. അയ്യായിരത്തിലേറെ യസീദി പെണ്‍കുട്ടികളെയാണ്, ഐസിസ് അടിമകളായി വിറ്റതെന്ന് ഇറാഖിലെ മനുഷ്യാവകാശ മന്ത്രി മുഹമ്മദ് മെഹ്ദി അമീന്‍ അല്‍ ബയാട്ടി പറഞ്ഞു.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പടെ അയ്യായിരം യസീദികളെയാണ് അടിമച്ചന്തയില്‍ ഐസിസ് വിറ്റത്. 200 ഡോളറാണ് ഒരു അടിമയ്ക്ക് ശരാശരി നല്‍കേണ്ടി വരുന്ന വില. ലൈംഗിക അടിമകളില്‍ അധികവും കുട്ടികളാണ്. 15 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് ആവശ്യക്കാരേറെയും.

ഐസിസ്, പെണ്‍കുട്ടികളെ തടവുകാരാക്കുന്നുവെന്നും വില്‍ക്കുന്നുവെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. തങ്ങള്‍ക്ക് സ്വാധീനുമുള്ള മേഖലകളില്‍ പോലും ആണ്‍കുട്ടികളെ മനുഷ്യബോംബാക്കുന്നതിന് വീടുകളില്‍ നിന്ന് നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോകുന്നതായും സംഘടന പറയുന്നു.
കടുത്ത ലൈംഗിക പീഡനങ്ങള്‍ക്കും ശാരിരീക പീഡനങ്ങള്‍ക്കുമാണ് ഐസിസുകാരുടെ പിടിയിലകപ്പെടുന്ന പെണ്‍കുട്ടികള്‍ ഇരയാകുന്നത്. രക്ഷപ്പെടാനാകാതെ പലരും ആത്മഹത്യ ചെയ്യുന്നു. കടുത്ത ക്രൂരതയാണ് ഐസിസ് സ്ത്രീകളോട് കാട്ടുന്നതെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. വടക്കന്‍ ഇറാഖില്‍ നാല്‍പ്പതിലേറെ പെണ്‍കുട്ടികള്‍ ഐസിസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടു.
ഐസിസിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ തെളിവുകള്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് ഇറാഖ് മനുഷ്യാവകാശ മന്ത്രി പറഞ്ഞു. ക്രിസ്ത്യാനികള്‍, കുര്‍ദ്ദുകള്‍, ഷിയാകള്‍ എന്നിവരാണ് ഐസിസിന്റെ ക്രൂരതയ്ക്ക് ഇരയാകുന്നത്. എന്നാല്‍ ഇറാഖ് സൈന്യം, ഷിയാകള്‍, സുന്നി ഗോത്രവര്‍ഗക്കാര്‍ എന്നിവരുടേ നേതൃത്വത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ മുന്നേറുന്നുണ്ട്.












Click it and Unblock the Notifications