കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയുടെ ആക്രമണത്തില്‍ ഐസിസ് തീര്‍ന്നു.. കളിയല്ല, കാര്യം; അമേരിക്കയും റഷ്യയും തലതാഴ്ത്തണം

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ ഐസിസിനെ ഇല്ലാതാക്കാന്‍ രംഗത്തിറങ്ങിയവരാണ് അമേരിക്കയും റഷ്യയും. അമേരിക്കയുടെ ഒപ്പം സഖ്യരാജ്യങ്ങളും റഷ്യയുടെ കൂടെ ഇറാനും അസദിന്റെ പട്ടാളവും എല്ലാം ഉണ്ടായിരുന്നു. പക്ഷേ ഐസിസിനെ കാര്യമായൊന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

എന്നാല്‍ തുര്‍ക്കി സിറിയയില്‍ നടത്തുന്ന യുദ്ധത്തില്‍ ഐസിസ് ഏതാണ്ട് തീര്‍ന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ഐസിസിനെ പൂര്‍ണമായും ഇല്ലാതാക്കി എന്നല്ല ഇതിനര്‍ത്ഥം. തുര്‍ക്കിയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ഐസിസ് കേന്ദ്രങ്ങളെല്ലാം തന്നെ ഇപ്പോള്‍ നാമാവശേഷമായിക്കഴിഞ്ഞു.

അമേരിക്കയുടെ സഹായത്തോടെ തന്നെയാണ് തുര്‍ക്കി ഈ നേട്ടം കൈവരിച്ചത്. പക്ഷേ അതിന് പിന്നില്‍ അമേരിക്കയുടെ സഹായം മാത്രമല്ല...

ശക്തി കേന്ദ്രങ്ങള്‍

ശക്തി കേന്ദ്രങ്ങള്‍

സിറിയന്‍ അതിര്‍ത്തിയിലെ ഐസിസിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു ജറാബ്ലസും അല്‍ റായും. ഈ രണ്ട് കേന്ദ്രങ്ങളും ഇപ്പോള്‍ ഫ്രീ സിറിയന്‍ ആര്‍മിയുടെ കൈവശമാണ്.

വിദേശികള്‍

വിദേശികള്‍

വിദേശികളെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള വഴികളായിരുന്നു ഐസിസിനെ സംബന്ധിച്ച് ജറാബ്ലസും അല്‍ റായും. ഇത് രണ്ടും ഇപ്പോള്‍ അവരുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടുകഴിഞ്ഞു.

ഐസിസ്

ഐസിസ്

ജറാബ്ലസിലും അല്‍ റായിലും ഒരു ഐസിസ് തീവ്രവാദി പോലും അവശേഷിക്കുന്നില്ല എന്നാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കുന്നത്.

തുര്‍ക്കിയില്‍

തുര്‍ക്കിയില്‍

തുര്‍ക്കിയിലേക്ക് നേരിട്ട് ആക്രമണം നടത്തുക എന്നത് ഐസിസിനെ സംബന്ധിച്ച് ഇപ്പോള്‍ പ്രായോഗികമായി സാധ്യമല്ലാതായിക്കഴിഞ്ഞു. നേരത്തെ അതിര്‍ത്തിയില്‍ നിന്ന് ഇവര്‍ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഫ്രീ സിറിയന്‍ ആര്‍മി

ഫ്രീ സിറിയന്‍ ആര്‍മി

തുര്‍ക്കി സിറിയില്‍ സൈനിക നീക്കം നടത്തിയത് ഒറ്റയ്ക്കായിരുന്നില്ല. അമേരിക്കയുടെ എല്ലാ വിധ പിന്തുണയും ഉണ്ട്. അതിനേക്കാളേറെ വിമതരായ ഫ്രീ സിറിയന്‍ ആര്‍മിയും.

തിരിച്ചടിക്കുന്നില്ല

തിരിച്ചടിക്കുന്നില്ല

തുര്‍ക്കിയും ഫ്രീ സിറിയന്‍ ആര്‍മിയും നടത്തുന്ന ആക്രമണള്‍ക്ക് ഐസിസിന്റെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പ്രത്യാക്രമണം ഉണ്ടാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തുകൊണ്ടാണത്?

ആക്രമണം

ആക്രമണം

ഒരു വശത്ത് അസദിന്റെ സൈന്യം. അവരുടെ കൂടെ റഷ്യയും ഇറാനും. മറുവശത്ത് അമേരിക്കയും സഖ്യ കക്ഷികളും... അവര്‍ക്കൊപ്പം കുര്‍ദ്ദുകളും. മറ്റൊരു വശത്ത് തുര്‍ക്കിയും ഫ്രീ സിറിയന്‍ ആര്‍മിയും... എല്ലാവരോടും ഒരേ സമയം യുദ്ധം ചെയ്യാന്‍ ഐസിസിന് കഴിയുമോ?

യുദ്ധ തന്ത്രം?

യുദ്ധ തന്ത്രം?

ഐസിസിന്റെ യുദ്ധ തന്ത്രമാണോ ഈ പിന്‍വാങ്ങല്‍ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്. ശക്തമായ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടുകൊണ്ടാകാം ഇത് എന്നാണ് വിലയിരുത്തുന്നത്.

തടവുകാര്‍

തടവുകാര്‍

ഐസിസ് കേന്ദ്രങ്ങള്‍ തുര്‍ക്കിയും ഫ്രീ സിറിയന്‍ ആര്‍മിയും ചേര്‍ന്ന് സ്വതന്ത്രമാക്കുമ്പോള്‍ സന്തോഷം പകരുന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ക്രൂരപീഡനങ്ങള്‍ക്കായി തടവിലാക്കിയിരുന്നവര്‍ സ്വതന്ത്രരാകുന്നു എന്നതാണത്.

കുര്‍ദ്ദുകള്‍

കുര്‍ദ്ദുകള്‍

ഐസിസിനെ ഒരു പരിധിവരെ ഒതുക്കിയതോടെ തുര്‍ക്കിയുടെ നീക്കം കുര്‍ദ്ദുകള്‍ക്ക് നേരെയാണ്. അതിനും അവര്‍ ഉപയോഗിക്കുന്നത് ഫ്രീ സിറിയന്‍ ആര്‍മിയെ ആണ്.

English summary
Isis has lost control of its last territories on the border with Turkey, monitoring groups say, in a major blow to the group's ability to receive foreign fighters from the rest of the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X