ഐസിസിന്റെ തലയറുക്കല്‍ അഭിനയിച്ച ആറു ബാങ്ക് ഉദ്യോഗസ്ഥരെ പുറത്താക്കി
ലണ്ടന്‍: ഓറഞ്ച് വസ്ത്രം ധരിച്ച ഇരയെ കറുത്തവസ്ത്രവുമായെത്തുന്ന ഐസിസ് ഭീകരന്‍ തലയറുക്കുന്ന ചിത്രം ഇപ്പോള്‍ കൊച്ചുകുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്. ഐസിസിന്റെ ക്രൂരത വിളിച്ചോതുന്ന ഈ രംഗം ഒരു പരിപാടിക്കിടെ അവതരിപ്പിച്ച ആറു ബാങ്കു ജീവനക്കാരുടെ ജോലി തെറിച്ചു. ലണ്ടനിലെ എച്ച്.എസ്.ബി.സി ബാങ്ക് ജീവനക്കാര്‍ക്കാണ് ജോലി പോയത്.
ബാങ്കിന്റെ ബില്‍ഡിങ് ഡേയില്‍ അവതരിപ്പിച്ച പരിപാടിയാണ് ഇവര്‍ക്ക് വിനയായത്. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ചെത്തിയ അഞ്ചുപേര്‍ തങ്ങള്‍ക്കു മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്ന ഓറഞ്ച് വസ്ത്രധാരിയെ തലയറുക്കുന്നതായിരുന്നു പരിപാടി. വ്യാജ കത്തിയും ഉയര്‍ത്തിപ്പിടിച്ച് 'അള്ളാഹു അക്ബര്‍' എന്ന് പറയുകയും ചെയ്യുന്നുണ്ട്.

പരിപാടിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ വൈറലായി. ഇതോടെ ബാങ്ക് ജീവനക്കാര്‍ക്കെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നു. ബാങ്കിനുവേണ്ടി ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തി ക്ഷമ ചോദിക്കുകയും ചെയ്തു. ഇതിനു പിന്നാലെ അഭിനേതാക്കളോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ വിശദീകരണത്തില്‍ തൃപ്തരാകാതെയാണ് ബാങ്ക് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. ഐസിസിന് വാര്‍ത്താ പ്രാധാന്യം നേടിക്കൊടുക്കുന്നതും. ക്രൂരതയെ തമാശരൂപേണ അവതരിപ്പിച്ചതും വലിയ തെറ്റാണെന്ന് ഉയര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചു.












Click it and Unblock the Notifications