ബാഗ്ദാദില്‍ ചാവേറാക്രമണം; 26 മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ചാവേറാക്രമണം. ഇസ്‌കന്ദരിയ മേഖലയിലെ ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെടുകയും, അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഐസിസിന്റെ വാര്‍ത്താവിഭാഗമായ അമാഖിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ബാഗ്ദാദില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഇസ്‌കന്ദരിയ. സുന്നി, ഷിയ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയാണിത്.

ഫുട്‌ബോള്‍ മത്സരത്തിനു ശേഷം ജയിച്ചവര്‍ക്കുള്ള ട്രോഫി വിതരണം ചെയ്യുന്നതിനിടയിലാണ് ചാവേര്‍ പൊട്ടിതെറിച്ചത്. കഴിഞ്ഞ മാര്‍ച്ചിന് ബാഗ്ദാദിനടുത്തുള്ള ഹില്ലയില്‍ ഐസിസ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഹില്ലയില്‍ ഇറാഖ് സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. ബാഗ്ദാദില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയാമ് ഹില്ല. ഇറാഖിലെ സ്വാത്ത് മേഖല ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications