കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യന്‍ രാജ്യങ്ങളെ ഒന്നടങ്കം വിറപ്പിച്ച് ഐസിസിന്‍റെ ഭീഷണി, ഭീഷണി നടപ്പായാല്‍...

Google Oneindia Malayalam News

ദമാസ്‌ക്കസ്: ക്രിസ്ത്യന്‍ രാജ്യങ്ങളെ ഒന്നടങ്കം തകര്‍ത്ത് തരിപ്പണമാക്കുമെന്ന മുന്നറിയിപ്പുമായി ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് രംഗത്ത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഐസിസ് ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയത്. ലണ്ടന്‍, ബര്‍ലിന്‍, റോം എന്നീ നഗരങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.

ക്രിസ്ത്യാനികള്‍ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും അവരെ കൊല്ലാന്‍ തങ്ങളെ നിയോഗിച്ചിരിയ്ക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. പാരിസ് ആക്രമണത്തിന്റേയും, ബ്രസല്‍സ് ആക്രമണത്തിന്റേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണിയ്ക്കുന്നുണ്ട്. ഇതെല്ലാം മുന്നറിയിപ്പ് മാത്രമാണെന്നും ശരിയ്ക്കുള്ള ആക്രമണങ്ങള്‍ തുടങ്ങാന്‍ ഇരിയ്ക്കുന്നേയുള്ളൂ എന്നും ഐഎസിന്റെ സന്ദേശത്തില്‍ പറയുന്നു.

ISIS

ഇന്നലെ പാരിസില്‍ നടന്നത് ഇന്ന് ബ്രസല്‍സില്‍ നടന്നു നാളെയത് ലണ്ടനിലും ബര്‍ലിനിലും റോമിലും നടക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇംഗ്‌ളീഷിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റ്, ഈഫല്‍ ടവര്‍ എന്നിവ തകര്‍ന്നടിയുന്നതിന്റേയും ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

English summary
Isis supporters threaten UK with terror attacks in new propaganda video.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X