കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന്‍റെ യുദ്ധ തന്ത്രം കാണാനിരിക്കുന്നതേയുള്ളു, ചാവേറുകളായി ടെഡി ബെയറും ടോയ് കാറും

മൊസൂള്‍ നഗരവും പിടിവിട്ടതോടെയാണ് ഐസിസ് യുദ്ധ തന്ത്രം മാറ്റിയിരിക്കുന്നത്.

  • By Gowthamy
Google Oneindia Malayalam News

ബാഗ്ദാദ് : ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീകരത ലോകത്തിനു മുഴുവന്‍ അറിയാവുന്നതാണ്. സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് വിധേയമാക്കിയതിന്റെ നിരവധി വാര്‍ത്തകള്‍ ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു.മനുഷ്യ കവചം തീര്‍ത്ത് ഇറാഖി സേനയെ പ്രതിരോധിച്ചതിനു പിന്നാലെ കുട്ടികളെ ലക്ഷ്യമാക്കുകയാണ് ഐസിസ്.

മൊസൂള്‍ നഗരവും പിടിവിട്ടതോടെയാണ് ഐസിസ് യുദ്ധ തന്ത്രം മാറ്റിയിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിനു പുറമെ കുട്ടികളെ വധിക്കുന്നതിനായി ബോംബ് ഘടിപ്പിച്ച പാവകള്‍ രംഗത്തിറക്കിയിരിക്കുകയാണ് ഐസിസ്.

നിഷ്‌കളങ്കത ആയുധമാകുമ്പോള്‍

നിഷ്‌കളങ്കത ആയുധമാകുമ്പോള്‍

നിഷ്‌കളങ്കതയുടെ പ്രതീകങ്ങളാണ് പാവകള്‍. എന്നാല്‍ മൊസൂളില്‍ ഇവയ്ക്ക് ഭീകരരൂപമാണ്. കുട്ടികളെ വധിക്കാനായി അവരുടെ കളിപ്പാട്ടങ്ങളില്‍ ബോംബ് വയ്ക്കുകയാണ് ഐസിസ് ഭീകരര്‍. മൊസൂളിലെ തെരുവുകളില്‍ ചിന്നിച്ചിതറിയ പാവകളുടെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്.

ലക്ഷ്യം കുട്ടികള്‍ മാത്രം

ലക്ഷ്യം കുട്ടികള്‍ മാത്രം

കുട്ടികള്‍ ഉപയോഗിക്കുന്ന ടെഡി ബെയറിലും ടോയ് കാറിലുമൊക്കെയാണ് ബോംബുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. വഴിയാത്രക്കാരായ ആളുകളെയും കുട്ടികളെയുമാണ് ഇതിലൂടെ ലക്ഷ്യം വച്ചിരിക്കുന്നത്. പാവകളില്‍ ബോംബ് വച്ചാല്‍ കുര്‍ദിഷ് സേന ഇത് ശ്രദ്ധിക്കില്ലെന്നും എന്നാല്‍ കുട്ടികള്‍ ഇത് ഉപയോഗിക്കുമെന്നും ഐസിസിനറിയാം. അതിനാലാണ് പാവകള്‍ തന്നെ ഉപയോഗിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

ഉപയോഗിക്കുന്നത് അത്യുഗ്ര സ്‌ഫോടക വസ്തുക്കള്‍

ഉപയോഗിക്കുന്നത് അത്യുഗ്ര സ്‌ഫോടക വസ്തുക്കള്‍

പാവകളില്‍ ബോംബ് വച്ച് കുട്ടികളെ വധിക്കുന്ന ഐസിസ് ഭീകരര്‍ മൃഗങ്ങളെക്കാളും മോശമാണ്. അല്‍പ്പം പോലും അനുകമ്പയില്ലാത്തവരാണ് ഐസിസ് ഭീകരര്‍. കുട്ടികളെ വധിക്കാന്‍ പാവകളില്‍ ഉപയോഗിക്കുന്നത് വളരെയധികം പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ്.

 മൊസൂളും നഷ്ടമാകുന്നു

മൊസൂളും നഷ്ടമാകുന്നു

മൊസൂളില്‍ ഐസിസിനുണ്ടായിരുന്ന ആധിപത്യം നഷ്ടമായിക്കൊണ്ടിരിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. 2014 ജൂണ്‍ മുതലാണ് മൊസൂള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പിടിയിലായത്. ഇറാഖി സേന മൊസൂളിന് ആറ് മൈല്‍ അകലെ വരെ എത്തിയിട്ടുണ്ട്. ഐസിസ് ഭീകരരില്‍ വളരെ കുറച്ച് ഭീകരരാണ് ശേഷിക്കുന്നതെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 സ്ത്രീകളും കുട്ടികളും ഐസിസ് പ്രതിരോധം

സ്ത്രീകളും കുട്ടികളും ഐസിസ് പ്രതിരോധം

ഒക്ടോബര്‍ 17 മുതലാണ് ഇറാഖി സേന ഐസിസിനെതിരായ പ്രതിരോധം ശക്തമാക്കിയത്. ഇതോടെ ആധിപത്യം നഷ്ടമായി തുടങ്ങിയ ഐസിസ് ഭീകരര്‍ ജനങ്ങളെ മറയാക്കി പോരാട്ടം തുടങ്ങി. ഇതോടെ നിരവധി പേരാണ് ഇവിടെ നിന്ന് പലായനം ചെയ്തത്. തെക്കന്‍ മൊസൂളില്‍ 70 ഓളം പ്രദേശവാസികളുടെ മൃതദേഹം ഇറാഖി സേന കണ്ടെത്തി.

 ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍

ടണ്‍ കണക്കിന് സ്‌ഫോടക വസ്തുക്കള്‍

ഐസിസ് കേന്ദ്രങ്ങള്‍ സ്‌ഫോടക വസ്തുക്കളുടെ ശേഖരങ്ങളാണ്. പിടിച്ചെടുക്കപ്പെട്ട പല കേന്ദ്രങ്ങളില്‍ നിന്നും ടണ്‍ കണക്കിന് സ്‌ഫോടക ശേഖരങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 50 ഠണ്‍ സ്‌ഫോടക വസ്തു ശേഖരമാണ് ഐസിസ് അധീന പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത്.

വിദേശികളും അംഗങ്ങള്‍

വിദേശികളും അംഗങ്ങള്‍

മൊസൂളില്‍ അയ്യായിരത്തോളം ഐസിസ് ഭീകരര്‍ ഉണ്ടെന്നാണ് കണക്കുകള്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം പേരും അംഗങ്ങളായിട്ടുണ്ട്.

English summary
Mosul has been a battleground for a while now with a raging war between Isis and Iraqi forces.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X