ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ ഐസിസ് ഭീകരന്‍ പിടിയില്‍; പിടിയിലായത് നേപ്പാളില്‍...
കാഠ്മണ്ഡു: ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐസിസ് ഭീകരന്‍ പിടിയില്‍. അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഭീകരനെ കാഠ്മണ്ഡു വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്.
അമേരിക്കന്‍ ഏജന്‍സികള്‍ ഇയാളെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇയാളുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ലക്ഷ്യം എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ഇയാള്‍ക്ക് ബന്ധപെടേണ്ട നമ്പറുകളും മറ്റ് രേഖകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം സൗദിയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി അമേരിക്കയുടെ മുന്നറിയിപ്പുണ്ടായിരുന്നു. സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ മുന്‍കരുതലെടുക്കണമെന്നാണ് അമേരിക്കന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നത്. സൗദി അറേബ്യയില്‍ യുഎസ് പൗരന്മാര്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്ക മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications