ബ്രിട്ടീഷ് പൗരനെ ഐസിസ് കഴുത്തറുത്ത് കൊന്നു... വീഡിയോ
ബാഗ്ദാദ്: ബ്രീട്ടീഷ് പൗരനായ സന്നദ്ധ പ്രവര്‍ത്തകനെ ഐസിസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു. രണ്ടാമത്തെ ബ്രിട്ടീഷ് പൗരനാണ് ഇപ്പോള്‍ ഐസിസിന്റെ ക്രൂരതക്ക് ഇരയായിരിക്കുന്നത്.
അലന്‍ ഹെന്നിങ് എന്ന സന്നദ്ധ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. അമേരിക്കക്കും സഖ്യ കക്ഷികള്‍ക്കും ഉള്ള സന്ദേശം എന്ന തലക്കെട്ടോടെ ഐസിസ് ഭീകര്‍ കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ഐസിസിനെതിരെ അമേരിക്കന്‍ ആക്രമണം തുടങ്ങിയതിന് ശേഷമുള്ള നാലാമത്തെ കൊലപാതകമാണിത്.

ടാക്‌സി ഡ്രൈവറായിരുന്ന അലന്‍ ഹെന്നിങ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സിറിയയില്‍ എത്തിയത്. ഒമ്പത് മാസം മുമ്പാണ് ഇദ്ദേഹം ഐസിസ് ഭീകരരുടെ പിടിയിലായത്. സന്നദ്ധ പ്രവര്‍ത്തകനായിരുന്ന ഡേവിഡ് ഹെയിന്‍സിനെ കൊലപ്പെടുത്തിയ വീഡിയോ പുറത്ത് വിട്ടപ്പോള്‍ അതിനൊപ്പം ഹെന്നിങിന്റെ ദൃശ്യങ്ങളും ഐസിസി പുറത്ത് വിട്ടിരുന്നു.
<center><iframe width="100%" height="338" src="//www.youtube.com/embed/dl_n74u8SKY" frameborder="0" allowfullscreen></iframe></center>
തന്റെ ഭര്‍ത്താവിനെ വെറുതെ വിടണം എന്നഭ്യര്‍ത്ഥിച്ച് ഹെന്നിങിന്റെ ഭാര്യ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സിറിയയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി മുസ്ലീങ്ങള്‍ക്കൊപ്പമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
തങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ തീരുമാനിച്ച ബ്രിട്ടീഷ പാര്‍ലമെന്റിനാണ് ഹെന്നിങിന്റെ മരണത്തിന്റെ ഉത്തരവാദിത്തമെന്ന് ഐസിസ് പറയുന്നു. ഹെന്നിങിന്റെ രക്തം ഡേവിഡ് കാമറൂണിന്റെ കൈകകളിലാണ് വീഴുന്നതെന്നും അവര്‍ പറഞ്ഞു.
ആദ്യം അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫേളെയാണ് ഐസിസിന്റെ ഭീകരതക്ക് ഇരയായത്. തുടര്‍ന്ന് മറ്റൊരു അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ സ്റ്റീവന്‍ സോട്ടലോഫിനെ വധിച്ചു. അതിന് ശേഷം ബ്രിട്ടനും ആക്രമണത്തില്‍ പങ്കാളിയായതോടെ സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെ വഴിച്ചു. ഒടുവില്‍ അലന്‍ ഹെന്നിങും....












Click it and Unblock the Notifications