Get Updates
Get notified of breaking news, exclusive insights, and must-see stories!

ആംഫി തീയേറ്ററിലെ കൂട്ടക്കൊല... റംസാനില്‍ വീണ്ടും ഐസിസ് ക്രൂരത

ബെയ്‌റൂട്ട്: റംസാന്‍ മാസത്തിലെ ഐസിസ് ക്രൂരതകള്‍ക്ക് അവസാനമാകുന്നില്ല. കൗമാരക്കാരായ കുട്ടികളെ ഉപയോഗിച്ച് ബെയ്‌റൂട്ടില്‍ കൊന്ന് തള്ളിയത് 25 സിറിയന്‍ സൈനികരെയാണ്.

ഒരു നാടകത്തിന്റേയോ സിനിമയുടേയോ രംഗാവിഷ്‌കാരം പോലെയായിരുന്നു കൂട്ടക്കൊല്ല. പൈതൃക നഗരമായ പാല്‍മിറയിലെ ആംഫി തീയേറ്ററില്‍ കാഴ്ചക്കാരുടെ മുന്നില്‍ വച്ചാണ് ക്രൂരമായ കൂട്ടക്കൊല ഐസിസ് നടപ്പാക്കിയത്.

ISIS Massacre

തീയേറ്ററിന്റെ വേദിയിലേയ്ക്ക് ബന്ദികളാക്കിയ സൈനികരെ നിരത്തി കൊണ്ടുവരുന്നു. മുട്ടുകുത്തി ഇരുത്തി പിറകില്‍ നിന്ന് ഒരേ സമയം വെടിവച്ചുകൊണ്ടാണ് ഇവരെ കൊന്നത്. കൊല നടത്തിയത് കൗമാരക്കാരെന്ന് തോന്നിപ്പിയ്ക്കുന്ന ഭീകരരും.

കൗമാരക്കാരെ കൊലയാളികളാക്കുന്ന രീതി ഐസിസ് തുടങ്ങിയിട്ട് ഏറെ നാളായി. ആംഫി തീയേറ്ററിലെ സദസ്സില്‍ നൂറ് കണക്കിന് ആളുകളാണ് കൂട്ടക്കൊല കാണാന്‍ എത്തിയിരുന്നത്. പലരും ഐസിസിന്റെ പതാക ഉയര്‍ത്തി വീശുന്നുണ്ടായിരുന്നു. ബന്ദികളെ നിരത്തി നിര്‍ത്തിയ വേദിയ്ക്ക് പിറകില്‍ വലിയൊരു പതാകയും സ്ഥാപിച്ചത് ദൃശ്യങ്ങളില്‍ കാണാം.

കഴിഞ്ഞ ദിവസമാണ് കൂട്ടക്കൊലയുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ഐസിസ് ഭീകരര്‍ പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+