• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒബാമയുടെ തലയറുക്കുമെന്ന് ഐസിസിന്റെ ഭീഷണി

  • By Soorya Chandran

അമന്‍: ജാപ്പനീസ് ബന്ദിയെ തലയറുത്ത് കൊന്നതിന് ശേഷം ഐസിസിന്റെ അടുത്ത ഭീഷണി. ഇത് സാധാരണത്തെ പോലെ കുഞ്ഞ് ഭീഷണി ഒന്നും അല്ല. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കൊന്ന് കളയും എന്നാണ് ഐസിസ് ഇപ്പോള്‍ പറയുന്നത്.

ബന്ദികളെ വധിക്കുന്നത് പോലെ കഴുത്തറുത്ത് ഒബാമയെ വധിക്കും എന്നാണ് ഭീഷണി. വൈറ്റ് ഹൗസിലെത്തി കഴുത്തറുക്കും. അമേരിക്കയെ മുസ്ലീം കോളനിയാക്കും- ഇങ്ങനെയൊക്കെയാണ് ഒടുവില്‍ പുറത്തിറങ്ങിയ ഐസിസ് വീഡിയോയില്‍ പറയുന്നത്.

ബന്ദികളാക്കിയ ജോര്‍ദാന്‍ പൗരനേയും ജപ്പാന്‍ പൗരനേയും വധിക്കുമെന്ന ഭീഷണിയും ഉണ്ട്. ജോര്‍ദാന്‍ തടവിലാക്കിയ തങ്ങളുടെ വനിത പോരാളിയെ വിട്ടുകിട്ടണം എന്നാണ് ആവശ്യം.

കുര്‍ദ്ദ് പോരാളിയെ മുട്ട് കുത്തിച്ച് നിര്‍ത്തി പിറകില്‍ മൂന്ന് ഐസിസ് ഭീകര്‍ നില്‍ക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. 24 മണിക്കൂറിനകം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്ന് ഇവര്‍ പറയുന്നു. കുര്‍ദ്ദ് പോരാളിയെ കഴുത്തറുത്ത് വധിക്കുകയും ചെയ്തു.

ഐസിസിന്റെ പിടിയിലുള്ള ജാപ്പനീസ് മാധ്യമ പ്രവര്‍ത്തകന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു ബന്ദിയായ ജോര്‍ഗാന്‍ പൈലറ്റിന്റെ ചിത്രം പിടിച്ചുകൊണ്ടുള്ളതാണിത്.

എന്തായാലും അമേരിക്ക ഈ ഭീഷണിയെ ഗൗരവത്തോടെ തന്നെയാണ് എടുക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കുക എന്നത് എളുപ്പമല്ലെങ്കിലും ഐസിസ് തങ്ങളുടെ രാജ്യം ലക്ഷ്യമിടുന്നുണ്ടെന്ന ഭീഷണി സന്ദേശം തന്നെയാണ് അമേരിക്കക്ക് ലഭിച്ചിട്ടുള്ളത്.

English summary
ISIS threatens Obama, Japanese and Jordanian hostages in new online messages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more