Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിനെ ആക്രമിക്കാന്‍ പോകുന്നത് 400 ഭീകരര്‍, ഐസിസ് പരിശീലനം ആരംഭിച്ചു!

പാരിസ്: വീണ്ടും ഐസിസിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. യൂറോപ്പിനെ ആക്രമിക്കുക എന്നതാണ് ഐസിസിന്റെ അടുത്ത ലക്ഷ്യം. അതിനുള്ള പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. യൂറോപ്പിനെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് 400 ഭീകരരെയാണ് ഐസിസ് പരിശീലിപ്പിക്കുന്നത്.

അസോഷ്യേറ്റഡ് പ്രസ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ബ്രസല്‍സിലെ സെവന്റം വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പാരിസിലും ബ്രസല്‍സിലും നടന്നതിനേക്കാള്‍ വലിയ ആക്രമണമായിരിക്കും യൂറോപ്പില്‍ ഉണ്ടാകുക എന്നും പറയുന്നുണ്ട്.

isis11

പരമാവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ഐസിസിന്റെ ലക്ഷ്യം. സ്ഥലവും സമയവും നോക്കി ഏതു നിമിഷവും ആക്രമണം നടത്താനാണ് ലക്ഷ്യം എന്നു അറിയുന്നു. ഐസിസിന് യുറോപ്പില്‍ ആക്രമണം നടത്താന്‍
ശേഷിയുള്ള ഒരു ശൃംഖല തന്നെയുണ്ടെന്നാണ് വ്യക്തമാകുന്നത്. സിറിയയിലെയും ഇറാഖിലെയും കാമ്പുകളിലാണ് ഭീകരര്‍ക്ക് പരീശീലനം നല്‍കുന്നത്.

നവംബറില്‍ നടന്ന പാരിസ് ആക്രമണത്തിനുശേഷം പോലീസ് റെയ്ഡില്‍ കൊല്ലപ്പെട്ട സംഘ തലവന്‍ യൂറോപ്പില്‍ എത്തിപ്പെട്ടത് 90 ഓളം ഭീകരരുമായിട്ടാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒപ്പം എത്തിയ ഭീകരര്‍ പല സ്ഥലങ്ങളില്‍
ചിതറിപ്പോയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+