അയ്ലന്‍ കുര്‍ദിയുടെ ചിത്രം ഐസിസ് ഉപയോഗിയ്ക്കുന്നതെന്തിന്... ഭീഷണിയ്ക്ക്!!!
ദമാസ്കസ്: സിറിയയില്‍ നിന്ന് ജീവനും കൊണ്ടോടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു മൂന്ന് വയസ്സുകാരന് അയ്ലന്‍ കുര്‍ദി. തുര്‍ക്കി തീരത്ത് അടിഞ്ഞ അയ്ലന്റെ മൃതശരീരത്തിന്റെ ചിത്രം ലോകത്തെ മുഴുവന്‍ കരയിപ്പിച്ചു. ഒരു പക്ഷേ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്നത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ ശക്തമാക്കാന്‍ ഈ ചിത്രം സഹായിച്ചു.
എന്നാല്‍ ആ കരളലിയിക്കുന്ന ചിത്രവും ഇപ്പോള്‍ ഐസിസ് ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണ്. സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് മുന്നില്‍ അയ്ലന്റെ ചിത്രവും വച്ച് ഐസിസുകാര്‍ പറയുന്നതെന്തെന്നോ....?

സിറിയ വിട്ടാല്‍ നിങ്ങളുടെ വിധി
സിറിയെ ഉപേക്ഷിച്ച് പോയാല്‍ എല്ലാവരുടേയും വിധി ഇതായിരിയ്ക്കും എന്നാണ് അയ്ലന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി ഐസിസ് ഭീകരര്‍ പറയുന്നത്.

ദാബിഖില്‍ തന്നെ
ഐസിസിന്റെ ഇംഗ്ലീഷ് മാസികയായ ദാബിഖില്‍ തന്നെയാണ് അയ്ലന്റെ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഭീഷണി.

ഇസ്ലാമിക രാഷ്ട്രം ഉപേക്ഷിച്ചാല്‍
ഇസ്ലാമിക ദേശം ഉപേക്ഷിച്ച് പോകുന്ന ഓരോരുത്തരുടേയും വിധി ഇതാണ് എന്നാണ് ഐസിസ് പറയുന്നത്.

വലിയ പാപം
സിറിയ ഉപേക്ഷിച്ച് പോകുന്നത് മാത്രമല്ല ഐസിസിന്റെ പ്രശ്നം. അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടുന്നതും അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അത് വലിയ പാപമാണെന്നാണ് ദാബിഖ് മാസികയില്‍ പറയുന്നത്.

ആത്മാവ് പണയംവയ്ക്കല്‍
തങ്ങളുടെ ജീവനും ആത്മാവും പണയം വയ്ക്കുന്നതിന് തുല്യമാണ് യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം എന്ന് ഐസിസ് സിറിയക്കാരോട് പറയുന്നു. നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ കുട്ടികളുടെ കൂടി ആത്മാക്കളാണ് പണയംവയ്ക്കുന്നതത്രെ!!!

ഐസിസ് പറയുന്നത് നോക്കണേ
യൂറേപ്യന്‍ രാജ്യങ്ങളിലേയ്ക്ക് പോയാല്‍ വേശ്യാവൃത്തിയ്ക്കും, പ്രകൃതിവിരുദ്ധ ഭോഗത്തിനും അഭയാര്‍ത്ഥികള്‍ ഇരയാകേണ്ടിവരും എന്നാണ് ഐസിസ് ദാബിഖില്‍ പറയുന്നത്!
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications