കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്‌ലന്‍ കുര്‍ദിയുടെ ചിത്രം ഐസിസ് ഉപയോഗിയ്ക്കുന്നതെന്തിന്... ഭീഷണിയ്ക്ക്!!!

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയയില്‍ നിന്ന് ജീവനും കൊണ്ടോടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു മൂന്ന് വയസ്സുകാരന്‍ അയ്‌ലന്‍ കുര്‍ദി. തുര്‍ക്കി തീരത്ത് അടിഞ്ഞ അയ്‌ലന്റെ മൃതശരീരത്തിന്റെ ചിത്രം ലോകത്തെ മുഴുവന്‍ കരയിപ്പിച്ചു. ഒരു പക്ഷേ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ലോകരാഷ്ട്രങ്ങളുടെ ഇടപെടല്‍ ശക്തമാക്കാന്‍ ഈ ചിത്രം സഹായിച്ചു.

ലോകത്തെ കരയിച്ച ആ പിഞ്ചു കുഞ്ഞ്... ആരാണ് അയ്‌ലന്‍ കുര്‍ദി?ലോകത്തെ കരയിച്ച ആ പിഞ്ചു കുഞ്ഞ്... ആരാണ് അയ്‌ലന്‍ കുര്‍ദി?

എന്നാല്‍ ആ കരളലിയിക്കുന്ന ചിത്രവും ഇപ്പോള്‍ ഐസിസ് ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണ്. സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് മുന്നില്‍ അയ്‌ലന്റെ ചിത്രവും വച്ച് ഐസിസുകാര്‍ പറയുന്നതെന്തെന്നോ....?

സിറിയ വിട്ടാല്‍ നിങ്ങളുടെ വിധി

സിറിയ വിട്ടാല്‍ നിങ്ങളുടെ വിധി

സിറിയെ ഉപേക്ഷിച്ച് പോയാല്‍ എല്ലാവരുടേയും വിധി ഇതായിരിയ്ക്കും എന്നാണ് അയ്‌ലന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി ഐസിസ് ഭീകരര്‍ പറയുന്നത്.

ദാബിഖില്‍ തന്നെ

ദാബിഖില്‍ തന്നെ

ഐസിസിന്റെ ഇംഗ്ലീഷ് മാസികയായ ദാബിഖില്‍ തന്നെയാണ് അയ്‌ലന്‌റെ ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ടുള്ള ഭീഷണി.

ഇസ്ലാമിക രാഷ്ട്രം ഉപേക്ഷിച്ചാല്‍

ഇസ്ലാമിക രാഷ്ട്രം ഉപേക്ഷിച്ചാല്‍

ഇസ്ലാമിക ദേശം ഉപേക്ഷിച്ച് പോകുന്ന ഓരോരുത്തരുടേയും വിധി ഇതാണ് എന്നാണ് ഐസിസ് പറയുന്നത്.

വലിയ പാപം

വലിയ പാപം

സിറിയ ഉപേക്ഷിച്ച് പോകുന്നത് മാത്രമല്ല ഐസിസിന്റെ പ്രശ്‌നം. അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം തേടുന്നതും അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ല. അത് വലിയ പാപമാണെന്നാണ് ദാബിഖ് മാസികയില്‍ പറയുന്നത്.

ആത്മാവ് പണയംവയ്ക്കല്‍

ആത്മാവ് പണയംവയ്ക്കല്‍

തങ്ങളുടെ ജീവനും ആത്മാവും പണയം വയ്ക്കുന്നതിന് തുല്യമാണ് യൂറോപ്പിലേയ്ക്കുള്ള അഭയാര്‍ത്ഥി പ്രവാഹം എന്ന് ഐസിസ് സിറിയക്കാരോട് പറയുന്നു. നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ കുട്ടികളുടെ കൂടി ആത്മാക്കളാണ് പണയംവയ്ക്കുന്നതത്രെ!!!

ഐസിസ് പറയുന്നത് നോക്കണേ

ഐസിസ് പറയുന്നത് നോക്കണേ

യൂറേപ്യന്‍ രാജ്യങ്ങളിലേയ്ക്ക് പോയാല്‍ വേശ്യാവൃത്തിയ്ക്കും, പ്രകൃതിവിരുദ്ധ ഭോഗത്തിനും അഭയാര്‍ത്ഥികള്‍ ഇരയാകേണ്ടിവരും എന്നാണ് ഐസിസ് ദാബിഖില്‍ പറയുന്നത്!

English summary
Islamic State uses image of Alan Kurdi to threaten Syrian refugees for fleeing. Photo appears in latest issue of group’s magazine, Dabiq, which also accuses refugees of throwing away ‘lives and souls’ of their children by going to Europe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X