ഐസിസിന്റെ ക്രൂര വിനോദം വീണ്ടും; ശത്രുക്കളെ വധിക്കാന്‍ കുട്ടികളെ പഠിപ്പിക്കുന്ന വീഡിയോ വൈറല്‍!
സിറിയ: ഐസിസിന്റെ ക്രൂരത തുടരുന്നു. ഐസിസിന്റെ ക്രൂരതയുടെ തീവ്രത വെളിവാക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. കുട്ടികള്‍ കുര്‍ദിഷ് തടവ് പുള്‌ലികളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്.
അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സഹത്തോടെ ആര്‍ക്കും കുര്‍ദുകളെ രക്ഷിക്കാന്‍ കഴിയില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഒമ്പത് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സിറിയയുടെ തലസ്ഥാനമായ റഖ്ഖയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

മൃഗീയത
ഐസിസ് ഭീകരര്‍ കൂടുതല്‍ മൃഗീയതയിലേക്ക് കടക്കുന്നതിന്റെ തെളിവായിട്ടാണ് പുതിയ വീഡിയോ സാക്ഷ്യപ്പെടുത്തുന്നത്.

കുട്ടികള്‍
ബ്രിട്ടണ്‍ സ്വദേശിയെന്ന് സംശയിക്കുന്ന പന്ത്രണ്ട് വയസ്സുകാരനായ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കുര്‍ദിഷ് തടവ് പുള്ളികളെ കൊലപ്പെടുത്തുന്ന പുതിയ വീഡിയോ ദൃശ്യമാണ് ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്.

രക്ഷിക്കാന്‍ കഴിയില്ല
അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ആര്‍ക്കും കുര്‍ദുകളെ രക്ഷിക്കാന്‍ കഴിയില്ലെന്ന് വീഡിയോയില്‍ പറയുന്നു.

അവന്‍
വീഡിയോയിലെ നീല കണ്ണുള്ള പന്ത്രണ്ട് വയസ്സുകാരനെ അബു അബ്ദുള്ള അല്‍ ബ്രിട്ടന്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്.

ശരീരപ്രകൃതി
രൂപത്തിലും ശരീര പ്രകൃതിയിലും ബ്രിട്ടന്‍ സ്വദേശിയാണെന്നു തന്നെയാണ് ഈ കുട്ടിയെ കണ്ടാല്‍ മനസിലാകുന്നത്.

മറ്റ് കുട്ടികള്‍
മറ്റ് കുട്ടികള്‍ ഈജിപ്റ്റ്, തുര്‍ക്കി, ടുനീഷ്യ, ഉസ്ബസ്‌ക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഐസിസിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികളെ ഉപയോഗപ്പെടുത്തി സംഘടന കൂടുതല്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്നാണ് കണക്കാക്കുന്നത്.
മുമ്പും
നേരത്തെ ജനുവരിയില്‍ അഞ്ച് വയസ്സുകാരന്‍ ഐസിസ് വീഡിയോയില്‍ കാണപ്പെട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു.












Click it and Unblock the Notifications