ഇസ്രായേല്‍ ചാരനെന്നാരോപിച്ച് ഐസിസിന്റെ കൊല; കൊന്നത് ഒരു കുട്ടി
ബെയ്‌റൂട്ട്: ലോകത്തെ ഞെട്ടിച്ച് വീണ്ടും ഐസിസിന്റെ ക്രൂരത. 19കാരയനായ യുവാവിനെ വെടിവച്ച് കൊന്നത് മീശമുളക്കാത്ത കുട്ടി. ഇതിന്റെ വീഡിയോ ഐസിസ് പുറത്ത് വിട്ടു.
ഇസ്രായേല്‍ ചാരന്‍ എന്നാരോപിച്ചാണ് പലസ്തീന്‍ സ്വദേശിയായ മുഹമ്മദ് സയ്യിദ് ഇസ്മായില്‍ മുസാലത്തിനെ വധിച്ചത്. സിറിയയിലെ വിമതര്‍ക്കൊപ്പം പോരാടാനെത്തിയ മുസാലത്തിനെ കഴിഞ്ഞ വര്‍ഷമാണ് തുര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ഐസിസ് തട്ടിക്കൊണ്ടുപോയത്.

13 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഐസിസ് പുറത്ത് വിട്ടിട്ടുള്ളത്. ഇതിന്റെ ആധികാരികത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ഐസിസിനൊപ്പം ചേര്‍ന്ന് പോരാടാനാണ് മുസാലം സിറിയയില്‍ എത്തിയതെങ്കിലും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്താന്‍ കൊതിച്ചിരുന്നു എന്നാണ് അദ്ദേഹത്തിന്റെ പിതാവ് പറയുന്നത്. തന്റെ മകന്‍ ഇസ്രായേല്‍ ചാരനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ചാര സംഘടനയായ മൊസാദും മുസാലം തങ്ങളുടെ ആളല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പട്ടാള വേഷത്തില്‍ ഒരു യുവായും പിഞ്ചു ബാലനും ചേര്‍ന്നാണ് മുസാലത്തിന്റെ വധശിക്ഷ നടപ്പാക്കിയത്. യുവാവ് മുസാലത്തിനെതിരെയുള്ള കുറ്റങ്ങള്‍ ഉറക്കെ പറഞ്ഞു. ആണ്‍കുട്ടി മുസാലത്തിന്റെ തലയിലേക്ക് നിറയൊഴിച്ചു.












Click it and Unblock the Notifications