കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നത് മുസ്ലിംകള്‍ക്കെതിരെ, ഭീഷണിയുമായി ഐസിസ് വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഗോള ഭീകര സംഘടനയായ ഐസിസ്. മോദി പ്രവര്‍ത്തിക്കുന്നത് മുസ്ലിംകള്‍ക്കെതിരേയാണെന്ന് പറയുന്ന വീഡിയോ ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഗോള ഭീകര സംഘടനയായ ഐസിസ്. മോദി പ്രവര്‍ത്തിക്കുന്നത് മുസ്ലിംകള്‍ക്കെതിരേയാണെന്ന് പറയുന്ന വീഡിയോ ആണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. പുതുവര്‍ഷത്തലേന്ന് തുര്‍ക്കിയിലെ നിശാ ക്ലബ്ബില്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പാണ് ഈ വീഡിയോ പുറത്തുവിട്ടതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. തുര്‍ക്കിയില്‍ ആക്രമണം നടത്തുമെന്നും അതില്‍ ഭീഷണിയുണ്ട്.

ഇന്ത്യയിലെ മുസ്ലിംകളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്ന് 19 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു. അറബിയിലും തുര്‍ക്കി ഭാഷയിലുമുള്ള വീഡിയോ ക്രോസ് ഷീല്‍ഡ് എന്ന തലക്കെട്ടിലാണ് പുറത്തിറക്കിയിരിക്കുന്നത്. പിടിയിലായ രണ്ട് തുര്‍ക്കി സൈനികരെ ജീവനോടെ കത്തിക്കുന്ന രംഗവും വീഡിയോയിലുണ്ട്.

തുര്‍ക്കിയെ നശിപ്പിക്കും

സിറിയയിലെ കാര്യങ്ങളില്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഇടപെടുന്നത് അപലപിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. തുര്‍ക്കിയെ നശിപ്പിക്കുമെന്നും മുന്നറിയിപ്പുള്ള വീഡിയോയില്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും കുറ്റപ്പെടുത്തുന്നു.

മോദി മുസ്ലിംകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നു

പിന്നീടാണ് മോദിയെ കുറ്റപ്പെടുത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, പോപ് ഫ്രാന്‍സിസ്, മുന്‍ മ്യാന്‍മര്‍ പ്രസിഡന്റ് തീന്‍ സീന്‍, ഇസ്രായേലി നേതാക്കള്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ക്കെതിരേയും വീഡിയോയില്‍ പരാമര്‍ശമുണ്ട്.

മോദിയുടെയും എര്‍ദോഗാന്റെയും ഫോട്ടോ

മോദിയുടെയും എര്‍ദോഗാന്റെയും ചിത്രങ്ങളും വീഡിയോയിലുണ്ട്. 2015 നവംബറില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടി തുര്‍ക്കിയില്‍ നടന്നിരുന്നു. ഈ സമയമെടുത്ത ഫോട്ടോയാണിതെന്നാണ് സംശയിക്കുന്നത്.

ആക്രമണ ദൃശ്യങ്ങള്‍

സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തുന്ന വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഐസിസിന്റെ ചാവേര്‍ ആക്രമണങ്ങളും തുര്‍ക്കി സൈനികരെ കൊലപ്പെടുത്തുന്ന രംഗങ്ങളും ഉള്‍പ്പെടുന്നതാണ് വീഡിയോ.

ആക്രമണം ആവര്‍ത്തിക്കും

പുതുവര്‍ഷത്തിന് തൊട്ടുമുമ്പുള്ള രാത്രിയാണ് ഇസ്താംബൂളിലെ നിശാക്ലബ്ബില്‍ ആക്രമണമുണ്ടായത്. 39 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ഐസിസ് പിന്നീട് ഏറ്റെടുത്തിരുന്നു. സമാനമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പുണ്ട്.

English summary
An ISIS video, which called for attacks on Turkey days before the terrorist attack at an Istanbul nightclub on New Year’s Eve, claims that Prime Minister Narendra Modi is working against the interests of Muslims. According to a reports, the 19-minute video in Arabic and Turkish, titled The Cross Shield, features gruesome footage of two captured Turkish soldiers purportedly being burnt alive by IS fighters in Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X