പത്തുവയസ്സുകാരനെ കൊണ്ട് കഴുത്തറപ്പിച്ച് ഐസിസിന്റെ ക്രൂരത
ദമാസ്‌കസ്: റംസാന്‍ മാസം അവസാനിയ്ക്കുമ്പോള്‍ ഇസ്ലാമിക വിശ്വാസികളെല്ലാം വിശ്വാസത്തിന്റെ നിറവിലാണ്. എന്നാല്‍ ഇസ്ലാമിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റോ?
പത്ത് വയസ്സുള്ള കുട്ടിയെ കൊണ്ട് തടവിലാക്കിയ സിറിയന്‍ പട്ടാളക്കാരനെ കഴുത്ത് മുറിച്ച് കൊല്ലുക എന്ന ക്രൂര കൃത്യമാണ് ഇപ്പോള്‍ അവര്‍ ചെയ്തിരിയ്ക്കുന്നത്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിടുകയും ചെയ്തു.

സിറിയയിലെ ഹോംസ് പ്രവിശ്യയിലെ ഹില്‍പാലസിനടുത്ത് വച്ചാണ് ഈ ക്രൂര കൃത്യം നടപ്പാക്കിയിരിയ്ക്കുന്നത്. ഐസിസിന്റെ യൂണിഫോം ധരിച്ച്, തലയില്‍ തുണിക്കെട്ടുമായി നിഷ്‌കളങ്കമായ മുഖമാണ് കുട്ടിയ്ക്ക്. എന്നാല്‍ കൊല നടത്തുന്നതില്‍ ഒരു വിഷമവും ഇല്ല. കൊല നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയാണ് പുറത്ത് വിട്ടത്.
കുട്ടി ജിഹാദികളെ സൃഷ്ടിച്ചുകൊണ്ടാണ് ഐസിസ് അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ചെറിയ കുട്ടികളെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള കാരണവും വ്യക്തമല്ല.












Click it and Unblock the Notifications