സിറിയയ്ക്കും ഇറാഖിനും പുറത്ത് ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് ഐസിസ് തയ്യാറെടുക്കുന്നു, എവിടെ?
ലണ്ടന്‍: ബ്രിട്ടന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഐസിസ് ഭീകരര്‍. പാരിസില്‍ 130 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകര ആക്രമണത്തെക്കാള്‍ ശക്തമായ ആക്രമണം ബ്രിട്ടനില്‍ നടത്തുമെന്നാണ് ഐസിസിന്റെ മുന്നറിയിപ്പ്. അല്‍ നാബ എന്ന അറബ് പത്രത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഐസിസ് ബ്രിട്ടന് മുന്നറിയിപ്പ് നല്‍കുന്നത്.
ഐസിസ് ആരാച്ചാര്‍ ജിഹാജി ജോണ്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാരിസില്‍ ആക്രമണം നടന്നത്. ജോണിന്റെയും ഐസിസുകാരുടേയും കൊലപാതകങ്ങള്‍ക്കുള്ള പ്രതികാരമെന്നോണം ബ്രിട്ടനിലും ആക്രമണം നടത്തുമെന്നും ജോണ്‍ നടത്തിയ കശാപ്പുകള്‍ അവസാനിയ്ക്കുന്നില്ലെന്നും ഐസിസ് പറയുന്നു.

പ്രകോപനം
സിറിയയില്‍ ആക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതാണ് ഐസിസിനെ ചൊടിപ്പിച്ചത്. ഇതിന് മുമ്പേ തന്നെ ഐസിസ് ആരാച്ചാരും ബ്രിട്ടീഷ് പൗരനുമായ ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസി കൊല്ലപ്പെട്ടിരുന്നു

ചെറുത് മാത്രം
ജോണിന്റെ കൊലപാതകത്തിന് പകരമായി ചെറിയൊരു ആക്രമണം മാത്രമാണ് തങ്ങള്‍ പാരീസില്‍ നടത്തിയതെന്നും വലിയ ആക്രമണം ബ്രിട്ടന് മേല്‍ ആണെന്നും ഐസിസ് പറയുന്നു

ചിത്രങ്ങള്‍
ദിവസങ്ങള്‍ക്ക് മുമ്പ് ഐസിസ് പുറത്ത് വിട്ട വീഡിയോയില്‍ പാരിസ് ആക്രമണകാരികളുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു

ലക്ഷ്യം
ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരവും നാഷണല്‍ ഗ്യാലറിയും ഭീകരര്‍ ലക്ഷ്യമിട്ടതായി ദ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികരിച്ചില്ല
കൊട്ടാരം ആക്രമിയ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനോട് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications