കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകരാജ്യങ്ങളുടെ ഇടപെടല്‍ ഐസിസിനെ ശക്തിപ്പെടുത്തി: ബാഗ്ദാദിയുടെ ഓഡിയോ സന്ദേശം പുറത്ത്...

  • By Siniya
Google Oneindia Malayalam News

ബാഗ്ദാദ്: ലോകരാജ്യങ്ങളുടെ ഇടപെടല്‍ ഐസിസിനെ കൂടുതല്‍ ശക്തി വര്‍ധിപ്പിക്കുകയാണെന്ന് ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി അഭിപ്രായപ്പെട്ടു. ഐസിസന്റെ അനുഭാവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് അഭിപ്രായപ്പെട്ടത്.

സിറിയയിലും ഇറാക്കിലും ഐസിസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും നടത്തിയ വ്യോമാക്രമണം ഐസിസിന്റ നിശ്ചയ ദാര്‍ഢ്യത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സന്ദേശത്തില്‍ പറയുന്നുണ്ട്.

-abu-bakr-al-baghdadi.

ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന പുതിയ നയങ്ങളേയും ഇസ്രായേലിന്റെ ഇടപെടലിനെയും ബാഗ്ദാദി വിമര്‍ശിച്ചു. ഐസിസ് ഓരോ ദിവസവും ഇസ്രായേലിന്റെ അടുത്തെത്തികൊണ്ടിരിക്കുകയാണെന്നും കരുതിയിരുന്നു കൊള്ളുവാനും സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഐസിസുകാര്‍ പ്രവാചകന്റെ വഴിയിലൂടെ സഞ്ചരിക്കുന്നവരാണെന്നാണ് ബാദ്ഗാദി സൂചിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീംങ്ങളോട് ഐസിസിനൊപ്പം ചേരാന്‍ ബാഗ്ദാദി ആവശ്യപ്പെട്ടു. 24 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശം ബാദ്ഗാദിയുടേതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരിച്ചിട്ടില്ല.

English summary
ISIS Will Get Tougher, Baghdadi Says In New Audio Message
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X