Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇസ്ലാം സമാധാന മതം'... യുനെസ്‌കോയുടെ പേരില്‍ പ്രചരിപ്പിയ്ക്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ്!!!

പാരിസ്: ലോകത്ത് ഏറ്റവും സമാധാനം നിറഞ്ഞ മതം ഏതാണ്? എല്ലാ മതവിശ്വാസികളും അവരുടെ മതമാണ് അത് എന്ന് പറയും. എന്നാല്‍ ചിലര്‍ അത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പ്രചരിപ്പിച്ചാല്‍ എങ്ങനെയിരിക്കും.

അതാണിപ്പോള്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ മതമായി ഇസ്ലാമിനെ തിരഞ്ഞെടുത്തിരിയ്ക്കുന്നു എന്നാണ് ചിലര്‍ പ്രചരിപ്പിയ്ക്കുന്നത്. അതിന് യുനെസ്‌കോയുടെ പേരില്‍ ഒരു സര്‍ട്ടിഫിക്കറ്റും വ്യാജമായി സൃഷ്ടിച്ചിട്ടുണ്ട്.

കുറച്ച് നാളായി കേരളത്തിലും സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. ഇങ്ങനെയൊരു സംഗതി യുനെസ്‌കോയും അറിഞ്ഞു. അവരെന്തായാലും ആ സത്യം വെളിപ്പെടുത്തി. ഈ സര്‍ട്ടിഫിക്കറ്റ് ഞങ്ങളുടേതല്ല, ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ഇങ്ങനെയല്ല.....

സമാധാനം

സമാധാനം

ലോകത്ത് ഏതെങ്കിലും മതങ്ങള്‍ സമാധാനത്തെ തള്ളിപ്പറയുന്നതായി അറിവില്ല. എല്ലാ മതങ്ങളും ആത്യന്തികമായി സ്‌നേഹത്തെ കുറിച്ച് തന്നെയാണ് പറയുന്നത്.

യുനെസ്‌കോ

യുനെസ്‌കോ

യുനെസ്‌കോയും ഇന്റര്‍നാഷണല്‍ പീസ് ഫൗണ്ടേഷനും ചേര്‍ന്ന് ഇസ്ലാമിനെ ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞ മതമായി തിരഞ്ഞെടുത്തു എന്നായിരുന്നു പ്രചാരണം. അതിന് ഒരു സര്‍ട്ടിഫിക്കറ്റും തയ്യാറാക്കി.

എന്നാണിത്?

എന്നാണിത്?

ജൂലായ് 4, 2016 നാണ് യുനെസ്‌കോയും ഇന്റര്‍നാഷണല്‍ പീസ് ഫൗണ്ടേഷനും ചേര്‍ന്ന് ഇസ്ലാമിനെ സമാധാനത്തിന്റെ മതമായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത് എന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്.

പ്രചാരം കിട്ടി

പ്രചാരം കിട്ടി

ഐസിസ് ആക്രമണങ്ങളുടെ പേരില്‍ ഇസ്ലാം മതം തന്നെ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ഇത്. അതുകൊണ്ട് തന്നെ വിശ്വാസികളില്‍ പലരും ഒന്നും നോക്കാതെ ഇത് കൂടുതല്‍ പ്രചരിപ്പിച്ചു.

യുനെസ്‌കോ നിഷേധിച്ചു

യുനെസ്‌കോ നിഷേധിച്ചു

ഇങ്ങനെയൊരു സംഗതിയേ നടന്നിട്ടില്ലെന്നാണ് യുനെസ്‌കോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പറയുന്നത്. പിന്നെ എവിടെ നിന്നാണ് ഇത് കിട്ടിയത്.

ആരാണിത്?

ആരാണിത്?

ജുണ്ടാ കാ റിപ്പോര്‍ട്ടര്‍ എന്ന വെബ്‌സൈറ്റില്‍ ആണത്രെ ഇത് ആദ്യമായി ഇത് പ്രത്യക്ഷപ്പെട്ടത്. സംഗതി ഒരു ആക്ഷേപഹാസ്യ ലൈനിലാണ് ഇവര്‍ എഴുതിയത് എന്നാണ് യുനെസ്‌കോയുടെ പത്രക്കുറിപ്പില്‍ പറയുന്നത്.

ഒരു ബന്ധവും ഇല്ല

ഒരു ബന്ധവും ഇല്ല

സര്‍ട്ടിഫിക്കറ്റില്‍ പറയുന്ന ഇന്റര്‍നാഷണല്‍ പീസ് ഫൗണ്ടേഷനുമായി തങ്ങള്‍ക്ക് ഒരു ബന്ധവും ഇല്ലെന്നും യുനെസ്‌കോ വ്യക്തമാക്കിയിട്ടുണ്ട്.

വളരെ മുമ്പേ

വളരെ മുമ്പേ

ഇത്തരം ഒരു വ്യാജ പ്രചാരണം തുടങ്ങിയ സമയത്ത് തന്നെ യുനെസ്‌കോ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2016 ജൂലായ് 11 നാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

നാണക്കേട്

നാണക്കേട്

എന്തായാലും ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. അവനവന്റെ മതം മഹത്തരമാണെന്ന് വിശ്വസിക്കുന്നതില്‍ തെറ്റില്ല . എന്നാല്‍ തങ്ങളുടെ മതം മാത്രമാണ് മഹത്തരം എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം മണ്ടത്തരങ്ങള്‍ ഉണ്ടാവുക.

ചീത്തപ്പേര്

ചീത്തപ്പേര്

ചിലര്‍ കുത്സിതബുദ്ധിയോടെ ചെയ്തതാകാനെ വഴിയുള്ള. പക്ഷേ അതിന്റെ മുഴുവന്‍ ചീത്തപ്പേരും ഇപ്പോള്‍ ഇസ്ലാമിന് തന്നെയാണ് വരുന്നത് എന്നതാണ് കഷ്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+