ലഷ്കര്‍ ഭീകരന് ലഖ്വിയെ കരുതല്‍തടങ്കലില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ പാക് കോടതി ഉത്തരവ്
ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കി ഉര് റെഹ്മാന് ലഖ്വിയെ കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് . പൊതുജനസുരക്ഷയെ കരുതിയാണ് ലഖ്വിയെ പാകിസ്താന് കരുതല്‍ തടങ്കലിലാക്കിയത് .
പെഷവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡറായിരുന്ന ലഖ്വിയ്ക്ക് ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധകോടതി ജാമ്യം അനുവദിച്ചത് . ലഖ്വിയ്ക്ക് ജാമ്യം അനുവദിച്ചതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു . തുടര്‍ന്നാണ് ലഖ്വിയെ കരുതല്‍ തടങ്കലിലാക്കി പാകിസ്താന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് .

മുംബൈ ആക്രമണക്കേസില്‍ ലഖ്വിയ്ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് ഭീകര വിരുദ്ധ കോടതി ജഡ്ജി കൗസര്‍ അബ്ബാസ് സെയ്ദി ജാമ്യം അനുവദിച്ചത് . തുടര്‍ന്ന് മൂന്ന് മാസത്തേയ്ക്ക് സര്‍ക്കാര്‍ ലഖ്വിയെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു .
ലഖ്വിയെ കരുതല്‍ തടങ്കലിലാക്കിയ സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത് . മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് 2009 ലാണ് ലഖ്വി ഉള്‍പ്പടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് .
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications