കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഷ്കര്‍ ഭീകരന്‍ ലഖ്വിയെ കരുതല്‍തടങ്കലില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ പാക് കോടതി ഉത്തരവ്

  • By Meera Balan
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കി ഉര്‍ റെഹ്മാന്‍ ലഖ്വിയെ കരുതല്‍ തടങ്കലില്‍ നിന്ന് മോചിപ്പിയ്ക്കാന്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് . പൊതുജനസുരക്ഷയെ കരുതിയാണ് ലഖ്വിയെ പാകിസ്താന്‍ കരുതല്‍ തടങ്കലിലാക്കിയത് .

പെഷവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡറായിരുന്ന ലഖ്വിയ്ക്ക് ഇസ്ലാമാബാദിലെ തീവ്രവാദ വിരുദ്ധകോടതി ജാമ്യം അനുവദിച്ചത് . ലഖ്വിയ്ക്ക് ജാമ്യം അനുവദിച്ചതില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു . തുടര്‍ന്നാണ് ലഖ്വിയെ കരുതല്‍ തടങ്കലിലാക്കി പാകിസ്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് .

Zakiur Rahman Lakhvi

മുംബൈ ആക്രമണക്കേസില്‍ ലഖ്വിയ്‌ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞാണ് ഭീകര വിരുദ്ധ കോടതി ജഡ്ജി കൗസര്‍ അബ്ബാസ് സെയ്ദി ജാമ്യം അനുവദിച്ചത് . തുടര്‍ന്ന് മൂന്ന് മാസത്തേയ്ക്ക് സര്‍ക്കാര്‍ ലഖ്വിയെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു .

ലഖ്വിയെ കരുതല്‍ തടങ്കലിലാക്കിയ സര്‍ക്കാര്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത് . മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് 2009 ലാണ് ലഖ്വി ഉള്‍പ്പടെ ഏഴുപേരെ പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് .

English summary
26/11 Mumbai attacks accused Zakiur Rehman Lakhvi may soon be a free man as Islamabad high court on Monday suspended his detention order.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X