സാര്‍ക് ഉച്ചകോടി റദ്ദാക്കി, ലോകരാജ്യങ്ങള്‍ പാകിസ്താനെതിരെ!!!
ഇസ്ലാമാബാദ്: നവംബറില്‍ പാകിസ്താനില്‍ നടത്താനിരുന്ന സാര്‍ക് ഉച്ചകോടി റദ്ദാക്കി. സാര്‍കിന്റെ അധ്യക്ഷപദവി വഹിക്കുന്ന നേപ്പാളാണ് ഉച്ചകോടി റദ്ദാക്കിയതായി അറിയിച്ചത്. ഇന്ത്യയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി വിട്ടുനിന്നതിന് പിന്നാലെയാണ് തീരുമാനം.
ഇസ്ലാമാബാദില് നടക്കുന്ന സാര്‍ക് ഉച്ചകോടി ബഹിഷ്കരിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബംഗ്ലാദേശും ഭൂട്ടാനും അഫ്ഗാനിസ്താനും ഉച്ചകോടി ബഹിഷ്കരിക്കാനുള്ള സന്നദ്ധ അറിയിച്ച് രംഗത്തെത്തുകയായിരുന്നു.

നാല് രാഷ്ട്രങ്ങള്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ ഉച്ചകോടി നടത്തുന്നതുകൊണ്ട് ഫലമില്ലെന്ന് ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന നേപ്പാള്‍ വ്യക്തമാക്കുകയായിരുന്നു. അംഗരാജ്യങ്ങളുടെ നിസ്സഹകരണം കാരണം 2016ലെ സാര്‍ക് ഉച്ചകോടി റദ്ദാക്കിയതായി പ്രഖ്യാപിക്കുകയാണെന്നും നേപ്പാള്‍ വ്യക്തമാക്കി. അംഗരാജ്യങ്ങളുടെ അസാന്നിധ്യത്തില്‍ ഉച്ചകോടി മാറ്റിവെയ്ക്കാന്‍ നിര്ദ്ദേശമുയര്ന്നതെങ്കിലും അസോസിയേഷന് നിയമപ്രകാരം ഉച്ചകോടി നടത്തണമെങ്കില്‍ എല്ലാ അംഗരാജ്യങ്ങളും പങ്കെടുക്കണമെന്നത് നിര്‍ബന്ധമാണ്.
ചൊവ്വാഴ്ചയാണ് ഇന്ത്യ സാര്‍ക് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഉറി ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ ഭീകരവാദത്തോട് പാകിസ്താന് പുലര്‍ത്തുന്ന അനുകൂല നിലപാടായിരുന്നു തീരുമാനത്തിന് പിന്നില്ലെന്ന് പേരെടുത്ത് പരാമര്‍ശിക്കാതെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. സാര്‍ക് ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അഫ്ഗാനിസ്താന് അംബാസഡര്‍ ഷൈദ മുഹമ്മദ് അബ്ദാലി സെപ്തംബര്‍ 30ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാര്‍ക് ഉച്ചകോടിയുടെ വേദി മാറ്റിയാല്‍ പങ്കെടുക്കാമെന്ന നിലപാടാണ് നേപ്പാള്‍ സ്വീകരിച്ചത്.
കൂടുതല്‍ വാര്‍ത്തകള്‍
ഇന്ത്യ മാത്രമല്ല, ബംഗ്ലാദേശും ഭൂട്ടാനും സാര്‍ക് ഉച്ചകോടിക്കില്ല.. പാകിസ്താന് ഒറ്റപ്പെടുന്നു!
ഇന്ത്യയ്ക്കെതിരെ പാകിസ്താന് ആണവാക്രമണം നടത്തും, ഭീഷണി പാക് പ്രതിരോധമന്ത്രിയുടേത്
മാസശമ്പളം 1,200 രൂപ, സെയില്‍സ് മാന്‍ കോടിപതിയാണ്, കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ്












Click it and Unblock the Notifications