Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുത്തലാഖ് നിയമാനുസൃതം'; പ്രസിഡന്റിന്റെ നിർദ്ദേശത്തിന് തിരിച്ചടി...!!! പ്രതിഷേധം ചൂടുപിടിയ്ക്കുന്നു

ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മുത്തലാഖിൽ ഏതെങ്കിലും തരത്തിലുള്ള നിയമപരിഷ്ക്കരണം സാധ്യമല്ലെന്ന് മതമേലധികാര സമിതി വ്യക്തമാക്കി.

കെയ്‌റോ: മുത്തലാഖ് നടപടികളില്‍ പരിഷ്‌ക്കരണം വേണമെന്ന ആവശ്യങ്ങള്‍ക്കെതിരെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും പ്രതിഷേധം. രാജ്യത്ത് മുത്തലാഖ് കൂടി വരുന്ന സാഹചര്യത്തില്‍ നിയമപരിഷ്‌ക്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട അൽ സീസിക്കെതിരെ വ്യപാക പ്രതിഷേധം.

ഇന്ത്യയിലും സമാനമായ ചർച്ചകൾ പുരോഗമിയ്ക്കുന്നുണ്ട്. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുസ്ലീം വ്യക്തി നിയമങ്ങളിലും മാറ്റം വരുത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിനെ മുസ്ലിം സംഘടകളും മതപണ്ഡിതന്മാരും എതിർക്കുകയാണ്.

വിവാഹ മോചനം കൂടുന്നു

രാജ്യത്ത് വിവാഹ മോചനങ്ങളില്‍ 40 ശതമാനത്തിലധികം വര്‍ധന ഉണ്ടെന്നാണ് ഈജിപ്ത് ലോ അതോറിറ്റിയുടെ കണ്ടെത്തല്‍ ഇത് നിയന്ത്രിക്കാനാണ് മുത്താലാഖ് നടപടികളില്‍ പരിഷ്‌ക്കരണം വേണമെന്ന് പ്രസിഡന്‌റ് നിര്‍ദ്ദേശിച്ചത്

മുത്തലാഖ് നിരോധിയ്ക്കണം

വാക്കാലുള്ള മുത്തലാഖ് നിരോധിയ്ക്കണമെന്നാണ് പ്രസിഡന്‌റിന്‌റെ അഭിപ്രായം. എന്നാല്‍ തീവ്ര മുസ്ലിം വിശ്വാസം മുറുകെ പിടിയ്ക്കുന്ന ഈജിപ്തില്‍ ഇത് എത്രത്തോളം പ്രായോഗികമാകുമെന്നത് നിര്‍ണ്ണായകമാണ്.

മത സമിതി തള്ളി

പ്രസിഡന്‌റിന്‌റെ നിര്‍ദ്ദേശം മതാധ്യക്ഷന്‍മാരുടെ സമിതി തള്ളിക്കളഞ്ഞു. ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കീഴ് വഴക്കങ്ങളില്‍ മാറ്റം വരുത്താന്‍ അനുവദിയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.

മുത്തലാഖിന് സാധുതയുണ്ട്.

ശരീഅത്ത് നിയമങ്ങലില്‍ അനുശാസിയ്ക്കുന്ന വിധത്തിലാണ് മുത്തലാഖ് നടക്കാറുള്ളതെന്ന് സുന്നി പണ്ഡിത സഭ അല്‍ അസര്‍ വ്യക്തമാക്കി. ഭര്‍ത്താവ് സ്വബോധത്തോടെ, സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന ഈ വിവാഹ മോചന രീതി വേണ്ടെന്ന് വയ്ക്കാനാവില്ല

സ്ത്രീകളുടെ അവകാശങ്ങള്‍

പുരുഷന്മാര്‍ക്ക് മാത്രമാണ് മുത്തലാഖിന് അധികാരമുള്ളത്. സ്ത്രീയ്ക്ക് വിവാഹ മോചനം വേണമെങ്കില്‍ ശരീഅത്ത് കോടതി വഴി മാത്രമേ സാധ്യമാകൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+