എല്ലാ ക്രിസ്ത്യന്‍ പള്ളികളും തകര്‍ക്കും, ക്രിസ്ത്യാനികളെ കൊന്നൊടുക്കും, ഐസിസ് പ്രഖ്യാപനങ്ങളിങ്ങനെ...
ലാങ്ഗോസ്, നൈജീരിയ: ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് കിസ്ത്യാനികളെ വകവരുത്തുമെന്ന് ഐസിസ് ഭീഷണി. നൈജീരിയിലെ ബൊക്കോ ഹറാമിന് ലഭിച്ച പുതിയ തലവന്റെതാണ് പ്രഖ്യാപനം. മുസ്ലിംപള്ളികള്ക്കെതിരെയും മുസ്ലിങ്ങളുടെ ചെറു വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമം.
യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനം. ഐസിസ് പത്രമായ അല്‍ നബ്ബയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബൊക്കോഹറാമിന് പുതിയ തലവനെ ലഭിച്ച വിവരം ലോകമറിയുന്നത്.

ഐസിസ്
മുസ്ലിങ്ങളെയും മുസ്ലിം പള്ളികളെയും പൂര്‍ണ്ണമായും ഒഴിവാക്കി ക്രിസ്തു മത വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിനാണ് ഐസിസ് ലക്ഷ്യമിടുന്നത്.

അബു മുസാബ് അല്‍ ബര്ണ്ണാവി
ഐസിസിന്റെ ആഫ്രിക്കന്‍ വിഭാഗമായ ബൊക്കോഹറാമിന്റെ തലവനായി അബു മുസാബ് അല്‍ ബര്ണ്ണാവിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഐസിസ് പത്രമായ അല്‍ നബ്ബയിലൂടെയുള്ള പ്രഖ്യാപനം. അബൂബക്കര്‍ ഷെക്കാവോയ്ക്ക് പകരമാണ് ബര്ണ്ണാവിയെ അവരോധിച്ചിട്ടുള്ളത്.

മുസ്ലിങ്ങള്‍ക്ക് വേണ്ടി
മുസ്ലിം പള്ളി ആക്രമണങ്ങള്‍ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെ ചാവേര്‍ ആക്രമണങ്ങള്‍ വഴിയും ക്രിസത്യാനികളെക്കാള് മുസ്ലിങ്ങളെയാണ് കൊന്നൊടുക്കിയതെന്ന് സമ്മതിക്കുന്ന ബൊക്കോഹറാം പ്രവര്‍ത്തനരീതിയില്‍ പൂര്‍ണ്ണമായ മാറ്റം വരുത്താനാണ് പദ്ധതിയെന്ന് വെളിപ്പെടുത്തുന്നു

ക്രിസ്ത്യന്‍ പള്ളികളോടും
എത്താവുന്നിടത്തെല്ലാമുള്ള ക്രിസ്ത്യന്‍ പള്ളികളെ ചാവേറുകളായി തകര്‍ക്കാനുള്ള സന്നദ്ധത അറിയിച്ച ഐസിസ് പോരാളികള്‍ ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

അന്‍സാരു
ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ മുസ്ലിങ്ങളുടെ സംരക്ഷണത്തിന്നെന്ന പേരില്‍ ആക്രമണം അഴിച്ചുവിടുന്ന ഭീകരസംഘടനാണ് അന്‍സാരു. ബൊക്കോ ഹറാം ആഫ്രിക്കന്‍ ജനതക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെയായിരുന്നു അന്‍സാരു ബൊക്കോഹറാമില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിച്ച

ബൊക്കോഹറാം
നൈജീരിയിലെ സൈന്യത്തേക്കാള്‍ ആള്‍ബലവും ആയുധബലവുമുള്ള ബൊക്കോഹറാം പശ്ചിമാഫ്രിക്കയിലെ പ്രവിശ്യയിലെ വലിയൊരു ഭാഗം കയ്യടക്കിവച്ചിട്ടുണ്ട്. വിദേശികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന നയം പിന്തുടരുന്ന സംഘം ആഫ്രിക്കന്‍ ജനതയുടെ പേടി സ്വപ്നമാണ്.

ജിഹാദിന് പിന്തുണ തേടി
ഐസിസിന് നഷ്ടമായ പ്രദേശങ്ങളെല്ലാം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ തലവന്‍ കൂടുതല്‍ യുവാക്കളെ ഐസിസിലേക്ക് ചേര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അറിയിച്ചിട്ടുണ്ട്.

ഐസിസിനുള്ള സഹായം
രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഐസിസിന്റെ വേരറുക്കാനുള്ള നൈജീരിയന്‍ സര്‍ക്കാരിന്റെ ഫലങ്ങള്‍ നിഷ്ഫലമായിത്തീരുന്നു. ഐസിസിന് ആയുധങ്ങളും ഫണ്ടും ലഭിക്കുന്ന വഴികളടയ്ക്കാനുള്ള നീക്കങ്ങളും ഇങ്ങനെ പരാജയപ്പെടുകയായിരുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications