കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ക്രിസ്ത്യന്‍ പള്ളികളും തകര്‍ക്കും, ക്രിസ്ത്യാനികളെ കൊന്നൊടുക്കും, ഐസിസ് പ്രഖ്യാപനങ്ങളിങ്ങനെ...

  • By Sandra
Google Oneindia Malayalam News

ലാങ്‌ഗോസ്, നൈജീരിയ: ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് കിസ്ത്യാനികളെ വകവരുത്തുമെന്ന് ഐസിസ് ഭീഷണി. നൈജീരിയിലെ ബൊക്കോ ഹറാമിന് ലഭിച്ച പുതിയ തലവന്റെതാണ് പ്രഖ്യാപനം. മുസ്ലിംപള്ളികള്‍ക്കെതിരെയും മുസ്ലിങ്ങളുടെ ചെറു വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമം.

 ബലാത്സംഗ വീഡിയോകള്‍ വില്‍പ്പനയ്ക്ക്; വില 50 രൂപ മുതല്‍... ബലാത്സംഗ വീഡിയോകള്‍ വില്‍പ്പനയ്ക്ക്; വില 50 രൂപ മുതല്‍...

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനം. ഐസിസ് പത്രമായ അല്‍ നബ്ബയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ബൊക്കോഹറാമിന് പുതിയ തലവനെ ലഭിച്ച വിവരം ലോകമറിയുന്നത്.

 ഐസിസ്

ഐസിസ്

മുസ്ലിങ്ങളെയും മുസ്ലിം പള്ളികളെയും പൂര്‍ണ്ണമായും ഒഴിവാക്കി ക്രിസ്തു മത വിശ്വാസികളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തിനാണ് ഐസിസ് ലക്ഷ്യമിടുന്നത്.

 അബു മുസാബ് അല്‍ ബര്‍ണ്ണാവി

അബു മുസാബ് അല്‍ ബര്‍ണ്ണാവി

ഐസിസിന്റെ ആഫ്രിക്കന്‍ വിഭാഗമായ ബൊക്കോഹറാമിന്റെ തലവനായി അബു മുസാബ് അല്‍ ബര്‍ണ്ണാവിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഐസിസ് പത്രമായ അല്‍ നബ്ബയിലൂടെയുള്ള പ്രഖ്യാപനം. അബൂബക്കര്‍ ഷെക്കാവോയ്ക്ക് പകരമാണ് ബര്‍ണ്ണാവിയെ അവരോധിച്ചിട്ടുള്ളത്.

 മുസ്ലിങ്ങള്‍ക്ക് വേണ്ടി

മുസ്ലിങ്ങള്‍ക്ക് വേണ്ടി

മുസ്ലിം പള്ളി ആക്രമണങ്ങള്‍ മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിലെ ചാവേര്‍ ആക്രമണങ്ങള്‍ വഴിയും ക്രിസത്യാനികളെക്കാള്‍ മുസ്ലിങ്ങളെയാണ് കൊന്നൊടുക്കിയതെന്ന് സമ്മതിക്കുന്ന ബൊക്കോഹറാം പ്രവര്‍ത്തനരീതിയില്‍ പൂര്‍ണ്ണമായ മാറ്റം വരുത്താനാണ് പദ്ധതിയെന്ന് വെളിപ്പെടുത്തുന്നു

 ക്രിസ്ത്യന്‍ പള്ളികളോടും

ക്രിസ്ത്യന്‍ പള്ളികളോടും

എത്താവുന്നിടത്തെല്ലാമുള്ള ക്രിസ്ത്യന്‍ പള്ളികളെ ചാവേറുകളായി തകര്‍ക്കാനുള്ള സന്നദ്ധത അറിയിച്ച ഐസിസ് പോരാളികള്‍ ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

 അന്‍സാരു

അന്‍സാരു

ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരായ മുസ്ലിങ്ങളുടെ സംരക്ഷണത്തിന്നെന്ന പേരില്‍ ആക്രമണം അഴിച്ചുവിടുന്ന ഭീകരസംഘടനാണ് അന്‍സാരു. ബൊക്കോ ഹറാം ആഫ്രിക്കന്‍ ജനതക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതോടെയായിരുന്നു അന്‍സാരു ബൊക്കോഹറാമില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിച്ച

 ബൊക്കോഹറാം

ബൊക്കോഹറാം

നൈജീരിയിലെ സൈന്യത്തേക്കാള്‍ ആള്‍ബലവും ആയുധബലവുമുള്ള ബൊക്കോഹറാം പശ്ചിമാഫ്രിക്കയിലെ പ്രവിശ്യയിലെ വലിയൊരു ഭാഗം കയ്യടക്കിവച്ചിട്ടുണ്ട്. വിദേശികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന നയം പിന്തുടരുന്ന സംഘം ആഫ്രിക്കന്‍ ജനതയുടെ പേടി സ്വപ്‌നമാണ്.

 ജിഹാദിന് പിന്തുണ തേടി

ജിഹാദിന് പിന്തുണ തേടി

ഐസിസിന് നഷ്ടമായ പ്രദേശങ്ങളെല്ലാം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ തലവന്‍ കൂടുതല്‍ യുവാക്കളെ ഐസിസിലേക്ക് ചേര്‍ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അറിയിച്ചിട്ടുണ്ട്.

ഐസിസിനുള്ള സഹായം

ഐസിസിനുള്ള സഹായം

രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന ഐസിസിന്റെ വേരറുക്കാനുള്ള നൈജീരിയന്‍ സര്‍ക്കാരിന്റെ ഫലങ്ങള്‍ നിഷ്ഫലമായിത്തീരുന്നു. ഐസിസിന് ആയുധങ്ങളും ഫണ്ടും ലഭിക്കുന്ന വഴികളടയ്ക്കാനുള്ള നീക്കങ്ങളും ഇങ്ങനെ പരാജയപ്പെടുകയായിരുന്നു.

English summary
Islamic declares war against Christians and churches. Boko Haram got new leader after Shekau in Africa for Boko Haram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X