കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിസ്മ ഇസ്ലാമിക വിരുദ്ധമോ? അല്ലാഹു തന്ന മുഖം മാറ്റരുത് പ്രിസ്മക്കെതിരെ പ്രഭാഷകന്‍

  • By Sandra
Google Oneindia Malayalam News

കോഴിക്കോട്: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റായിക്കഴിഞ്ഞ പ്രിസ്മ ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനാണ് സോഷ്യല്‍ മീഡിയയിലെ താരം. പ്രിസ്മ ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം മതപ്രഭാഷകനായ സജീര്‍ ബുഖാരി.

യെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രിയെന്ന് ഇന്റലിജന്‍സ് ഏജന്‍സിയെമന്‍, സിറിയ പ്രശ്നങ്ങള്‍ക്കു പിന്നില്‍ സൗദി ആഭ്യന്തരമന്ത്രിയെന്ന് ഇന്റലിജന്‍സ് ഏജന്‍സി

പ്രിസ്മ, പിക്ച്ചര്‍ ആര്‍ട്ട്, ഫോട്ടോ എഡിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് അല്ലാഹു നല്‍കിയ സൗന്ദര്യത്തെ വികലമാക്കുന്നതിന് തുല്യമാണെന്നാണ് എപി വിഭാഗം സമസ്തയുടെ പ്രഭാഷകന്‍ കൂടിയായ സജീര്‍ ബുഫാരി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. ആപ്പിള്‍ ഐഒഎസില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ ആന്‍ഡ്രോയ്ഡ് ഫോണിലേക്കുകൂടി വരിനൊരുങ്ങുമ്പോഴാണ് പ്രിസ്മയോടുള്ള എതിര്‍പ്പ് പരസ്യമാക്കിക്കൊണ്ട് സജീര്‍ ബുഹാരി രംഗത്തെത്തുന്നത്.

1prisma

പ്രിസ്മക്ക് വിമര്‍ശനം

പ്രിസ്മക്ക് വിമര്‍ശനം

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പുതുമയുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുന്നത് പിന്തുണക്കുന്ന സജീര്‍ പ്രിസ്മയിലെ ഫോട്ടോ പോസുകളെ നിശിതമായിത്തന്നെ വിമര്‍ശിക്കുന്നു.

 പ്രിസ്മ ഇസ്ലാമിക വിരുദ്ധമോ

പ്രിസ്മ ഇസ്ലാമിക വിരുദ്ധമോ

പ്രിസ്മ, പിക്ച്ചര്‍ ആര്‍ട്ട്, ഫോട്ടോ എഡിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് അല്ലാഹു നല്‍കിയ സൗന്ദര്യത്തെ വികലമാക്കുന്നതിന് തുല്യമാണെന്നാണ് എപി വിഭാഗം സമസ്തയുടെ പ്രഭാഷകന്‍ കൂടിയായ സജീര്‍ ബുഫാരിയുടെ പക്ഷം.

പ്രിസ്മാറ്റിക് ഫേസ്

പ്രിസ്മാറ്റിക് ഫേസ്

അല്ലാഹു നിങ്ങള്‍ക്ക് തന്നത് പ്രിസ്മാറ്റിക് ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമായിരുന്നോ എന്നാണ് സജീര്‍ ബുഖാരിയുടെ ഉന്നയിക്കുന്ന ചോദ്യം. യഥാര്‍ത്ഥ മുഖത്തിന് പകരം പ്രിസ്മയില്‍ എഡിറ്റ് ചെയ്ത ചിത്രങ്ങളോടുള്ള എതിര്‍പ്പ് ബുഖാരി തുറന്നുകാണിക്കുന്നു

സൃഷ്ടി

സൃഷ്ടി

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും മികച്ചതും ആകൃഷ്ടവും സുന്ദരവുമായ രൂപത്തിലാണ്. നമ്മളെങ്ങനെ ആയിരിക്കണമെന്ന തീരുമാനം അവന്റേതാണ്. അവന്‍ ഓരോരുത്തര്‍ക്കും പ്രകടമായ ആകാര ഭേദങ്ങളും നിറ വൈവിധ്യങ്ങളും നല്‍കിയത് തീര്‍ത്തും യുക്തിഭദ്രമാണ്. ചിന്തിക്കുന്ന ജനതക്ക് അവയില്‍ പാഠമുണ്ട്. അതിനാല്‍ സ്വയം സൃഷ്ടികര്‍ത്താവ് ചമയാതിരിക്കുക.

വാട്ട്‌സ് ആപ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തോ? പണി കിട്ടും തീര്‍ച്ചവാട്ട്‌സ് ആപ് ഗോള്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തോ? പണി കിട്ടും തീര്‍ച്ച

English summary
Islamic orator criticise Prisma photo editing application in his facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X