• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഫ്ഗാനിസ്ഥാനിലെ സിഖ് ആരാധനാലയത്തിന് നേരെ ഭീകരാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു

  • By News Desk

ദില്ലി: ഭീകരവാദികളുടെ ആക്രമണത്തില്‍ കാബൂളിലെ ഗുരുദ്വാരയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.

പ്രാദേശിക സമയം 7-45 ന് ചാവേറുകള്‍ അടക്കമുള്ള നാല് പേരാണ് ഇവിടെ ആക്രമണം നടത്തിയത്. ആക്രണമണം നടക്കുന്ന സമയത്ത് 20 കുടുംബങ്ങളുള്‍പ്പെട്ടെ സംഭവസ്ഥലത്ത് 120 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാല് ഭീകരവാദികളെയും ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ അഫ്ഗാന്‍ സൈന്യം ആറുമണിക്കൂറുകളെടുത്തു.ഭീകരാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുമെന്നും കൂട്ടികളടക്കം 80 ലേറെ പേര്‍ക്ക് പരിക്ക് പറ്റിയെന്നും അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവസ്ഥലത്തു നിന്നും പുറത്തിറങ്ങിയ ദൃശ്യങ്ങളില്‍ ഭയപ്പെട്ട് നിലവിളിക്കുന്ന കുട്ടികളെ കാണാം. അഫ്ഗാനില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ തിടുക്കപ്പെടുന്ന യുഎസ് സൈനിക സഹായത്തില്‍ 100 കോടി ഡോളര്‍ കുറവുവരുത്തുമെന്ന് പ്രഖ്യാപിച്ചതിന്റെ പിന്നേറ്റാണ് ആക്രമണം നടക്കുന്നത്.

മരണപ്പെട്ടവര്‍ക്ക് ഉടന്‍ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും അമേരിക്കയും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തെ അപലപിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ഹിന്ദു- സിഖ് സമുദായങ്ങളിലെ ദുരിത ബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നാണ് അറിയിച്ചത്.

ലോക്ക് ഡൗണിന്റെ ആദ്യ ദിനം പിന്നിട്ടു, പുതുക്കിയ നിർദേശങ്ങളുമായി കേന്ദ്രം, അവയേതെന്ന് അറിയാം!

'ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങള്‍ക്കെതിരെ എന്തൊരു ഭീരുത്വം നിറഞ്ഞ ആക്രമണമാണ് നടന്നിട്ടുള്ളത്. പ്രത്യേകിച്ചും ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍. ഇവിടെ കുറ്റവാളികളുടെയും അവരെ പിന്തുണക്കുന്നവരുടേയും വൈര്യഗ്യമാണ് പ്രതിഫലിച്ചത്.' വിദേശ കാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ജനതയെ രക്ഷിക്കുന്നതിനായി അഫ്ഗാന്‍ സൈന്യം ചെയ്ത ദീരമായ പ്രവൃത്തിയേയും ഇന്ത്യ അഭിനന്ദിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് 2018 ല്‍ ഇവിടെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരെ ആക്രമണം നടത്തിയിരുന്നു. അഫ്ഗാന്‍ പ്രസിഡണ്ടായ അഷ്‌റഫ് ഗാനിയെ കാണാന്‍ നില്‍ക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരെയായിരുന്നു ആക്രമണം നടന്നത്. ഇതില്‍ 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ലോകത്ത് കൊവിഡ് മരണങ്ങൾ 21,000 കടന്നു! രോഗികൾ നാലര ലക്ഷം, സ്‌പെയിനില്‍ ഉപപ്രധാനമന്ത്രിക്കും രോഗം!

അഫാഗിനിസ്ഥാനില്‍ നൂറില്‍ താഴെ ഹിന്ദുക്കളും സിഖുകാരും മാത്രമേ അവശേഷിക്കുന്നുള്ളു. വര്‍ഷങ്ങളായി അവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയിലേക്കും പശ്ചിമഭാഗങ്ങളിലേക്കും കുടിയേറി കൊണ്ടിരിക്കുകയാണ്.

English summary
Islamic State Attack on Gurudwara in Kabul Leaves 25 Dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more