കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് സുന്ദരിമാരെ ഇഷ്ടമല്ലേ?എങ്കില്‍ ഇത് കൂടി അറിഞ്ഞോളൂ!!!

  • By Sandra
Google Oneindia Malayalam News

മനില: ലോക സുന്ദരിമാര്‍ മാറ്റുരയ്ക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ ആക്രമണം നടത്തുമെന്ന് ഐസിസിന്റെ ഭീഷണി. ഫിലിപ്പൈന്‍സില്‍ നടക്കാനിരിക്കുന്ന മിസ് യൂണിവേഴ്‌സ് പരിപാടിയില്‍ ചാവേര്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമാനമായി ഇന്റര്‍നെറ്റ് വഴിയാണ് ഐസിസിസിന്റെ ആശയ പ്രചരണം.

സാക്കിര്‍ നായിക്ക് നടത്തിയത് മതംമാറ്റ റാക്കറ്റ്, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിങ്ങനെ!!!സാക്കിര്‍ നായിക്ക് നടത്തിയത് മതംമാറ്റ റാക്കറ്റ്, അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലിങ്ങനെ!!!

ഫിലിപ്പൈന്‍സിലാണ് മത്സരമെന്ന് പ്രഖ്യാപിച്ചെങ്കിലും വേദിയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഇതുവരെയും പുറത്തുവന്നിട്ടില്ല. ഫിലിപ്പൈന്‍സിലെ ഐസിസ് അനുകൂലികളായ ജിഹാദിസ്റ്റുകളോട് യജ്ഞത്തില്‍ പങ്കുചേരാനും ആഹ്വാനം ചെയ്യുന്നതാണ് വീഡിയോ.

 ജിഹാദികളുടെ ആഹ്വാനം

ജിഹാദികളുടെ ആഹ്വാനം

2017 ജനുവരി 30ന് ഫിലിപ്പൈന്‍സിലാണ് മിസ് യൂണിവേഴ്‌സ് മത്സരങ്ങള്‍ നടക്കുക. മത്സരത്തിനിടെ ആക്രമണം നടത്തുമെന്നാണ് ഐസിസിന്റെ ഭീഷണി.

 ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക്

ഓണ്‍ലൈന്‍ നെറ്റ് വര്‍ക്ക്

എവരിവണ്‍ ഹു ക്യാന്‍ എന്ന ഭീകരസംഘടനകളുടെ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കാണ് ആക്രമണം നടത്തുമെന്ന ഭീഷണി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നത്.

 ബോംബ് നിര്‍മ്മാണം

ബോംബ് നിര്‍മ്മാണം

ആക്രമണം നടത്തുമെന്ന് താക്കീത് നല്‍കിക്കൊണ്ട് ഓണ്‍ലൈനില്‍ പ്രചരിക്കുന്നവയില്‍ ചാവേര്‍ ബോംബ് നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുന്ന വീഡിയോയും ഉള്‍പ്പെടുന്നു.

 ജിഹാദിന് പോരാളികള്‍

ജിഹാദിന് പോരാളികള്‍

ആത്മത്യാഗം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ ചാവേര്‍ ആക്രമണം നടത്താമെന്നും ഐസിസ് ആഹ്വാനം.

 ലോക സുന്ദരി

ലോക സുന്ദരി

നിലവിലെ ചാമ്പ്യനായ ഫിലിപ്പിനോ- ജര്‍മ്മന്‍ മോഡല്‍ പിയ വുറ്റ്‌സ്ബാച്ച് പങ്കെടുക്കുമെന്ന് കരുതുന്ന പരിപാടിക്കാണ് സുരക്ഷാ ഭീഷണി ഉയര്‍ന്നിട്ടുള്ളത്.

 ഫിലിപ്പൈന്‍സ്

ഫിലിപ്പൈന്‍സ്

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലുള്ള ഐസിസിന്റെ സ്വാധീനത്തിന് കോട്ടങ്ങള്‍ സംഭവിച്ചതോടെ ലോകത്തെ ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ക്കാണ് ഐസിസ് പ്രാമുഖ്യം നല്‍കുന്നത്. കാത്തലിക് രാജ്യമായ ഫിലിപ്പൈന്‍സിനെ ആക്രമിക്കാനുള്ള പദ്ധതികളാണ് ഐസിസിന്റേത്.

 മുസ്ലിം രാഷ്ട്രം

മുസ്ലിം രാഷ്ട്രം

ദക്ഷിണ ഫിലിപ്പൈന്‍സില്‍ മുസ്ലിം രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന അബു സയ്യാഫിന്റെ നേതൃത്വത്തിലുള്ള മുസ്ലിം സംഘന ഐസിസുമായി സഖ്യമുണ്ടാക്കിയതോടെ ഫിലിപ്പൈന്‍സില്‍ ഐസിസ് വേരുറയ്ക്കുന്നതിന് കാരണമായി.

 മെസേജിംഗ് ആപ്ലിക്കേഷന്‍

മെസേജിംഗ് ആപ്ലിക്കേഷന്‍

മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിലാണ് മിസ് യൂണിവേഴ്്‌സ് മത്സരത്തിനിടെ ഐസിസ് ഫിലിപ്പൈന്‍സിനെ പിന്തുണയ്ക്കുന്നവര്‍ ആക്രമണം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നത്.

 സ്‌ഫോടകവസ്തുക്കള്‍

സ്‌ഫോടകവസ്തുക്കള്‍

വീഡിയോയ്‌ക്കൊപ്പം സ്‌ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഗൈഡും പ്രചരിപ്പിക്കുന്നുണ്ട്.

 മുസ്ലിം ജനസംഖ്യ

മുസ്ലിം ജനസംഖ്യ

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ ഫിലിപ്പൈന്‍സില്‍ മുസ്ലിം ജനസംഖ്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമവും തീവ്ര മുസ്ലിം സംഘടനകള്‍ നടത്തിവരുന്നുണ്ട്.

 ഐസിസിനെതിരെ

ഐസിസിനെതിരെ

രാജ്യത്ത് ഇന്തോനേഷ്യന്‍ തീവ്രമുസ്ലിം ഗ്രൂപ്പുകളും ഐസിസും വേരുറയ്ക്കുമ്പോള്‍ ഫിലിപ്പൈന്‍സിന് ത്രിരോധിക്കാനോ നടപടി സ്വീകരിക്കാനോ കഴിയുന്നില്ല.

 ഐസിസിനെതിരെ യുദ്ധം

ഐസിസിനെതിരെ യുദ്ധം

ഐസിസിന്റെ സ്വാധീനം രാജ്യത്ത് വര്‍ദ്ധിക്കുന്നതും സുരക്ഷയ്ക്ക് ഭീഷണിയാവുന്നതും പതിവാകുന്നതോടെ ഫിലിപ്പൈന്‍സ് ഐസിസിനെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നാണ് സൂചന.

English summary
Islamic State 'calls for jihadis to target Miss Universe competition in Philippines' on January 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X