കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചെന്ന് ഇറാന്‍ റേഡിയോ

  • By Mithra Nair
Google Oneindia Malayalam News

ടെഹ്‌റാന്‍ : ലോക മനസാക്ഷികളെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ കുറച്ച് കാലങ്ങളായി കൊടും ക്രൂരതകള്‍ ചെയ്തു കൂട്ടുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘത്തിന്റെ മേധാവി അബു ബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചതായി റേഡിയോ ഇറാന്‍ സ്ഥിരീകരിച്ചു. റേഡിയോ ഇറാന്റെ സന്ദേശം ലഭിച്ചതായി ഓള്‍ ഇന്ത്യ റേഡിയോയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റതായും ജീവന്‍ അപകടത്തിലാണെന്നും ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.തിരിച്ചു വരാന്‍ കഴിയാത്ത വിധം അപകടാലസ്ഥയിലാണ് ബാഗ്ദാദിയുടെ നിലയെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

baghdadi.jpg

എന്നാല്‍ ഈ വാര്‍ത്ത പെന്റഗണ്‍ ഇത് സ്ഥിതികരിച്ചിട്ടില്ല. ബാഗ്ദാദിയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പെന്റഗണ്‍ പറയുന്നത്.

അബു ബക്കര്‍ അല്‍ ബാഗ്ദാദി പൊതുവേ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് കുറവായിരുന്നു. ജൂലൈയില്‍ ഒരു മോസ്‌ക്കിലാണ് അവസാനം ബാഗ്ദാദി എത്തിയത്

English summary
In what could deal a severe jolt to the extremist organisation Islamic State, Radio Iran has claimed that ISIS caliph Abu Bakr al-Baghdadi has died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X