കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഐസിസ് ചൈനീസ് പൗരന്മാരെ വധിച്ചു: ശ്രമം പാക്- ചൈന ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ!!

ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നാണ് ഐസിസ് വാദം

Google Oneindia Malayalam News

ക്വറ്റ: ചൈനീസ് പൗരന്മാരെ പാകിസ്താനിൽ വച്ച് വധിച്ചുവെന്ന് ഐസിസിന്‍റെ അവകാശ വാദം. കഴിഞ്ഞ മാസം പാകിസ്താനിലെ സൗത്ത് വെസ്റ്റേൺ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നാണ് ഐസിസിന്‍റെ അവകാശവാദം. ഐസിസിന്‍റെ അമാഖ് വാർത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈനയിൽ ജോലി ചെയ്യുന്നവരെ സുരക്ഷിതരാക്കാനുള്ള പാകിസ്താന്‍റെ ശ്രമങ്ങൾക്കിടെയാണ് സംഭവം. എന്നാൽ അമാഖ് പുറത്തുവിട്ട വിവരം അന്വേഷിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.

പോലീസ് വേഷം ധരിച്ചെത്തിയ ആയുധധാരിയാണ് ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് രണ്ട് ഭാഷാ അധ്യാപകരെ തട്ടിക്കൊണ്ടുപോകുന്നത്. മെയ് 24നായിരുന്നു സംഭവം. പാകിസ്താനിൽ ചൈനീസ് പൗരന്മാർ നേരിടുന്ന സുരക്ഷാ വീഴ്ചയാണ് സംഭവം വ്യക്തമാക്കുന്നത്. പാകിസ്താനും ചൈനയും ചേർന്ന് നടപ്പിലാക്കുന്ന ബെൽറ്റ് ആന്‍ഡ് റോഡ് പ്ലാനിന് 57 ബില്യൺ ഡോളറാണ് ചൈന ചെലവഴിക്കുന്നത്.

 photo-2017-06

ബലൂചിസ്താന്‍ പ്രവിശ്യയിൽ നിന്ന് ഐസിസ് തട്ടിക്കൊണ്ടുപോയ രണ്ട് ചൈനീസ് പൗരന്മാരെ വധിച്ചുവെന്നാണ് അമാഖ് പുറത്തുവിട്ട വാർത്ത. എന്നാൽ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതിനായി അന്വേഷണം നടത്തിവരിയാണെന്ന് ബലൂചിസ്താൻ സർക്കാർ വക്താവ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ സംഭവത്തിൽ പാക് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അഫ്ഗാനിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്താനിലെ ചില പ്രദേശങ്ങളിൽ ഐസിസ് താവളമുറപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി പാക് സൈന്യം നടത്തിയ റെയ്ഡിൽ 12 ഐസിസ് ഭീകരരെ വധിച്ചതായി പാക് സൈന്യം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തോടെ ചൈനീസ് രാജ്യത്ത് ചൈനീസ് പൗരന്മാരുടെ സുരക്ഷ വർധിപ്പിക്കാൻ ചൈനീസ് അംബാസഡര്‍ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Islamic State claims it killed two Chinese in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X