കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക കമാന്‍ഡര്‍ ഉമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടു; ഐസിസിന് കനത്ത തിരിച്ചടി

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ സൈനീക കമാന്‍ഡര്‍ ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഒമര്‍ അല്‍ ഷിഷാനി കൊല്ലപ്പെട്ടത്. ഐസിസ് വാര്‍ത്തകള്‍ പുറത്ത് വിടുന്ന അമാക്കാണ് പുറത്തു വിട്ടത്.

ഐസിസിന് ഇനി സിറിയയിലേയ്ക്ക് ആളെ വേണ്ട... പക്ഷേ മലയാളികളെ വേണംഐസിസിന് ഇനി സിറിയയിലേയ്ക്ക് ആളെ വേണ്ട... പക്ഷേ മലയാളികളെ വേണം

ഷിഷാനി യുഎസ് വ്യോമാക്രമണത്തില്‍ സിറിയയില്‍ വച്ച് കൊല്ലപ്പെട്ടെന്ന് മാര്‍ച്ചില്‍ പെന്റഗണ്‍ പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്ത ആദ്യമായാണ് ഐസിസ് സ്ഥിരീകരിക്കുന്നത്. ഷിഷാനിയുടെ മരണത്തില്‍ അനുയായികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അനുശോചിക്കുകയും 'ഒമര്‍ ഓഫ് ചെച്ഛ'ന്റെ ചിത്രങ്ങളും അയാളെ പുകഴ്ത്തിയുള്ള കുറിപ്പുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ISIS

ഇസ്ലാമിക് സിറ്റേറ്റിന്റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഐസിസിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. ഷിര്‍ഖത്തില്‍ വെച്ച് മറ്റ് തീവ്രവാദികള്‍ക്കൊപ്പം ഷിഷാനി കൊല്ലപ്പെട്ടതായി അവിടുത്തെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ബാഗ്ദാദിലുള്ള ഇറാഖി സര്‍ക്കാറിന്റെ ഉപദേഷ്ടാവും സുരക്ഷാ വിദഗ്ദനുമായ ഹിഷാം അല്‍ ഹാഷിമി അറിയിച്ചു.

ടൂറിസ്റ്റ് വിസയില്‍ ഇറാനിലെത്തി... അപ്രത്യക്ഷരായ മലയാളികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ടൂറിസ്റ്റ് വിസയില്‍ ഇറാനിലെത്തി... അപ്രത്യക്ഷരായ മലയാളികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍

ഷിഷാനിക്ക് ആദരവായി, മരണത്തിന് പകരമായി പുതിയ യുദ്ധം ആരംഭിക്കുമെന്ന് അനുയായികള്‍ പ്രതിജ്ഞ ചെയ്യുന്നുണ്ട്. അതേസമയം ഷിഷാനി കൊല്ലപ്പെട്ടത് വലിയ വാര്‍ത്തയാണെന്ന് വാഷിങ്ടണ്‍ ഡിസിയും അറിയിച്ചു.

English summary
The Amaq news agency said Shishani was killed in combat in the town of Shirqat, south of Mosul in Iraq.The Pentagon said in March he had died from injuries sustained in a US air strike in north-eastern Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X