Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയെ പേടിച്ച് കണ്ടം വഴി ഓടി ഐസിസ് തീവ്രവാദികള്‍, രോഗം തടയാന്‍ ജിഹാദികള്‍ക്ക് നി‍ര്‍ദ്ദേശങ്ങള്‍

ബാഗ്ദാദ്: താലിബാന്‍, അല്‍ഖ്വയിദ എന്നീ സംഘടനകളെ പോലെ തന്നെ ലോകം ഭയപ്പെടുന്ന തീവ്രവാദ സംഘടനകളിലൊന്നാണ് ഐസിസ് ഗ്രൂപ്പ്. ഇറാക്കും സിറിയയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിഹാദികളാണിവര്‍. 2004 രൂപീകൃതമായ സംഘടനയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് ഇറാക്കിലും സിറിയയിലും ഖലീഫ ഭരണം കൊണ്ടുവരികയെന്നതാണ്. 2006ല്‍ ഇറാഖിലെ പ്രധാനപട്ടണങ്ങള്‍ കീഴടക്കിക്കൊണ്ടായിരുന്നു ഇവരുടെ ആദ്യ കാലത്തെ തുടക്കം. ലോകത്തെ ഭയപ്പെടുത്തുന്നതിനായി നിരവധി പേരുടെ ജീവന്‍ എടുക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയവരുമാണിവര്‍. എന്നാല്‍ ഇപ്പോള്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭയന്ന് വിറച്ചിരിക്കുകയാണ് ഐസിസി തീവ്രവാദികള്‍.

കൊറോണ പകരാതിരിക്കാന്‍ സംഘടനയുടെ തലലന്മാര്‍ പ്രത്യേക നിര്‍ദ്ദേശങ്ങളാണ് തങ്ങളുടെ ജിഹാദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരാള്‍ക്ക് വൈറസ് പിടിപെട്ടാല്‍ സംഘടനയിലെ എല്ലാവര്‍ക്കും വൈറസ് പകരുമെന്ന് പേടിച്ചാണ് ഇപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ലോകത്ത് ഇതുവരെ രോഗം ബാധിച്ച് 5800ല്‍ അധികം പേര്‍ മരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലും നിരവധി കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐസിസ് തീവ്രവാദികള്‍ക്ക് തങ്ങളുടെ ജിഹാദികള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. വിശദാംശങ്ങളിലേക്ക്.

യാത്ര ഒഴിവാക്കുക

യാത്ര ഒഴിവാക്കുക

ലോകത്ത് ഇതിനോടകം തന്നെ പല രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഐസിസിന്റെ കേന്ദ്രമായ ഇറാക്കിലും സിറിയയിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അയല്‍ രാജ്യമായ ഇറാനില്‍ മരണ സംഖ്യ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജിഹാദികളോട് കൊറോണ പിടിപെട്ട രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് തലവന്മാര്‍. ഇതുമായി ബന്ധപ്പെട്ട് ഒരു പത്രക്കുറിപ്പും ഐസിസ് പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ഐസിസിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് നേരിയ തോതില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

കൈകള്‍ വൃത്തിയാക്കുക

കൈകള്‍ വൃത്തിയാക്കുക

മണിക്കൂര്‍ ഇടവിട്ട് കൈകള്‍ വൃത്തിയാക്കാനാണ് ജിഹാദികള്‍ക്ക് ലഭിച്ച മറ്റൊരു നിര്‍ദ്ദേശം. രാത്രികാലങ്ങളില്‍ എഴുന്നേല്‍ക്കുന്നവര്‍ തീര്‍ച്ചയായും കൈകള്‍ വൃത്തിയാക്കണം. ആയുധങ്ങള്‍ ചിലപ്പോള്‍ എല്ലാവരും മാറി മാറി ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകുന്നതിനെ തുടര്‍ന്നാണിത്. കൂടാതെ മാസ്‌കുകള്‍ ധരിക്കാനും പ്രത്യേകം നിര്‍ദ്ദേശമുണ്ട്. ലോകത്തെ വിറപ്പിച്ചിരുന്നു ഒരു ഭീകരസംഘടന ഇപ്പോള്‍ കൊറോണ കാരണം പേടിച്ചുവിറച്ച് നില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഡെയ്‌ലി മെയിലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക

ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക

കൊറോണ ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ എല്ലാ ജിഹാദികളോടും ദൈവത്തില്‍ പൂര്‍ണമായും വിശ്വാസ മര്‍പ്പിക്കാനാണ് തലവന്മാര്‍ പറയുന്നത്. കാരണം ഈ മഹാമാരി ദൈവം തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമെ ബാധിക്കുകയുള്ളുവെന്നാണ് അതുകൊണ്ട് പൂര്‍ണമായും ദൈവത്തെ വിശ്വസിക്കണം. കൂടാതെ ഒരാള്‍ സിംഹത്തിന്റെ മുന്നില്‍ നിന്നും എങ്ങനെയാണോ രക്ഷപ്പെടുന്നത് അതുപോലെ തന്നെ വെണം കൊറോണ ബാധിച്ചവരുടെ മുന്നില്‍ നിന്നും രക്ഷപ്പെടുവാന്‍.

വായയും മൂക്കും മറയ്ക്കുക

വായയും മൂക്കും മറയ്ക്കുക

രോഗം പകരുന്നത് വായുവിലൂടെയായതുകൊണ്ടു തന്നെ വായയും മൂക്കും മാസ് ഉപയോഗിച്ച് മറയ്ക്കാനും നിര്‍ദ്ദേശമുണ്ട്. ആരും വായ് തുറന്ന് ചുമയ്ക്കാന്‍ പാടില്ല. ഇതെല്ലാം മുന്‍കരുതലിന്റെ ഭാഗമായാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ വരുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള അരോഗ്യ വിദഗ്ദരെ ചെന്നുകാണാനും ഐസിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എല്ലാ ജിഹാദികളും മാര്‍ഗരേഖ കൃത്യമായി പാലിക്കണമെന്ന നിര്‍ബന്ധവും തലവന്മാര്‍ പറയുന്നു.

ആകെ മരണം 5800 കടന്നു

ആകെ മരണം 5800 കടന്നു

അതേസമയം, കൊറോണ ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 5800 കടന്നു. ലക്ഷക്കണക്കിന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ഇറാക്കില്‍ മാത്രം 79 കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയില്‍ നിന്നാണെങ്കിലും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ്. ഇന്ത്യയില്‍ ഇതുവരെ 105 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട്് മരണം മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+