Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയെ ചെറുക്കാന്‍ ഐസിസ് കുട്ടികളെ ഇറക്കുന്നു; രക്ഷപ്പെടാന്‍ ജിഹാദികള്‍ക്ക് പെണ്‍വേഷം!!!

ദമാസ്‌കസ്: സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഐസിസ് രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നു. ആയുധങ്ങളുടെ കുറവും ആശയ വിനിമയത്തിനുള്ള വഴികള്‍ കൊട്ടിയടയ്ക്കപ്പെട്ടതും ഐസിസിനെ ഭയപ്പെടുത്തിയിരിയ്ക്കുകയാണ്. ശക്തികേന്ദ്രങ്ങളെല്ലാം തന്നെ ചിതറിപ്പോയ അവസ്ഥയാണ് ഇപ്പോഴുള്ളത്.

എന്നാല്‍ ഈ സാഹചര്യത്തില്‍ അതി ക്രൂരമായ മറ്റൊരു കാര്യമാണ് അവര്‍ ചെയ്യുന്നത്. റഷ്യന്‍ ആക്രമണത്തെ ചെറുക്കാന്‍ ചെറിയ കുട്ടികളെ പോലും അവര്‍, ശേഷിയ്ക്കുന്ന ആയുധങ്ങള്‍ നല്‍കി യുദ്ധമുന്നണിയിലേയ്ക്ക് തള്ളി വിടുകയാണെന്നാണ് എക്‌സ്പ്രസ് ഡോട്ട് കൊ ഡോട്ട് യുകെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഐസിസിനെ പിന്തുണയ്ക്കുന്ന കുട്ടികളല്ല ഇവരില്‍ ഭൂരിഭാഗവും. പലപ്പോഴായി ജിഹാദികള്‍ തടവിലാക്കിയവരാണ്. യുദ്ധഭൂമിയില്‍ നിന്ന് പെണ്‍വേഷം കെട്ടി ജിഹാദികള്‍ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 തട്ടിയെടുത്ത കുട്ടികള്‍

തട്ടിയെടുത്ത കുട്ടികള്‍

ഐസിസ് തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്കിടെ ബന്ദികളാക്കിയ കുട്ടികളില്‍ പലരും ഇപ്പോഴും അവര്‍ക്കൊപ്പമുണ്ട്. അത്തരം കുട്ടികളെയാണ് പ്രധാനമായും ഇപ്പോള്‍ യുദ്ധമുന്നണിയിലേയ്ക്ക് അയക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

 ആറ് വയസ്സുകാരന്‍ മുതല്‍...

ആറ് വയസ്സുകാരന്‍ മുതല്‍...

ആറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടികളെ പോലും കൈയ്യില്‍ തോക്ക് പിടിപ്പിച്ച് യുദ്ധമുന്നണിയിലേയ്ക്ക് ഇറക്കി വിടുകയാണ് തീവ്രവാദികള്‍.

 റഷ്യയ്ക്ക് ദയയില്ല

റഷ്യയ്ക്ക് ദയയില്ല

കുട്ടികളാണോ മുതിര്‍ന്നവരാണോ എന്ന വ്യത്യാസമൊന്നും ഇക്കാര്യത്തില്‍ റഷ്യന്‍ വ്യോമസേനയ്ക്കില്ല. ഐസിസിന്റെ പേരില്‍ തോക്കെടുക്കുന്നവരെയെല്ലാം കൊന്നൊടുക്കുകയാണ് അവര്‍.

ഐസിസ് സ്‌കൂള്‍

ഐസിസ് സ്‌കൂള്‍

സിറിയയില്‍ ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ അവര്‍ സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ തീവ്രവാദമാണ് കുത്തിവയ്ക്കുന്നത്. ഇത്തരം സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും യുദ്ധമുന്നണിയില്‍ എത്തുന്നുണ്ട്.

 പേടിച്ചുപോയി

പേടിച്ചുപോയി

റഷ്യന്‍ ആക്രമണത്തില്‍ ഐസിസ് അക്ഷരാര്‍ത്ഥത്തില്‍ പേടിച്ചിരിയ്ക്കുകയാണ്. പലരും ഐസിസ് വിട്ട് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പെണ്‍വേഷം കെട്ടുന്ന ജിഹാദികള്‍

പെണ്‍വേഷം കെട്ടുന്ന ജിഹാദികള്‍

സിറിയയിലെ റഷ്യന്‍ ആക്രമണത്തില്‍ പേടിച്ച ചില ജിഹാദികള്‍ താടിയെല്ലാം വടിച്ച്, പെണ്‍വേഷം കെട്ടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാഖില്‍ നിന്ന്

ഇറാഖില്‍ നിന്ന്

നിലവില്‍ സിറിയയിലെ ഐസിസ് ഭീകര്‍ക്ക് ഇറാഖിലെ ഭീകരരില്‍ നിന്ന് കാര്യമായ സഹായങ്ങളൊന്നും ലഭിയ്ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ജിഹാദി ജോണ്‍

ജിഹാദി ജോണ്‍

ഐസിസിന്റെ ആരാച്ചാരായ ജിഹാദി ജോണ്‍ ആണ് റഷ്യയുടെ പ്രധാന ലക്ഷ്യം എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജിഹാദി ജോണ്‍ ഇപ്പോള്‍ സിറിയയില്‍ ഉണ്ടോ എന്ന് തന്നെ വ്യക്തമല്ല.

അമേരിയ്ക്കന്‍ ആരോപണം

അമേരിയ്ക്കന്‍ ആരോപണം

ഐസിസ് കേന്ദ്രങ്ങള്‍ ആക്രമിയ്ക്കുമ്പോള്‍ റഷ്യന്‍ സേന കുട്ടികളെ പോലും വെറുതെ വിടുന്നില്ലെന്ന ആരോപണവുമായി അമേരിയ്ക്ക ഇപ്പോള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഇറാഖില്‍ കൂടി

ഇറാഖില്‍ കൂടി

സിറിയയില്‍ മാത്രം ഐസിസിനെ നശിപ്പിച്ചതുകൊണ്ട് ഭാവിയില്‍ ഒരു ഗുണവും ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ ശക്തി കേന്ദ്രങ്ങള്‍ കൂടി ഇല്ലാതാക്കിയാല്‍ മാത്രമേ റഷ്യ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഗുണമുണ്ടാകൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+