കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരീസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐസിസ് 'ഏറ്റെടുത്തു', പാരീസ് കത്തുന്നത് ആഘോഷിച്ച് ഭീകരര്‍

Google Oneindia Malayalam News

പാരിസ്: പാരിസ് സ്‌ഫോടനത്തിനും വെടിവയ്പ്പിനും പിന്നില്‍ ആഗോള ഭീകര സംഘടനയായ ഐസിസ് ആണെന്ന് സൂചന. ഐസിസ് ഭീകരര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എക്‌സ്പ്രസ് ഡോട്ട് കൊ യുകെ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഐസിസ് ആണോ ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരണമില്ല.

പാരീസില്‍ നടന്ന് ആക്രമണത്തില്‍ 149 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ എട്ട് ഭീകരരെ കൊന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് സംശയിക്കാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്. അക്രമികള്‍ ' ഇത് സിറിയ്ക്ക് വേണ്ടി, അല്ലാഹ് അക്ബര്‍' എന്നിങ്ങനെ ഉച്ചത്തില്‍ പറഞ്ഞ് കൊണ്ടാണ് വെടിയുതിര്‍ത്തത്.

ISIS

മുന്‍പ് ഷാര്‍ലി ഹെബ്ദോ മാഗസിനില്‍ രണ്ട് ഭീകകര്‍ നടത്തിയ വെടിവയ്പ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. ഫ്രാന്‍സില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് ശനിയാഴ്ച പുലര്‍ച്ചെയുണ്ടായത്. ഐസിസ് അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ 'പാരിസ് ഈദ് ബേണിംഗ്'എന്ന പേരില്‍ ഹാഷ് ടാഗ് പ്രചരിയ്ക്കുകയാണ്.

English summary
ISIS 'claims responsibility' for Paris attacks after hundreds killed across French city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X