ഐസിസുകാര്‍ 56 ക്രിസ്ത്യാനികളെക്കൂടി തട്ടിക്കൊണ്ടുപോയി... ഈ ക്രൂരത സഹിക്കാനാവില്ല
ദമാസ്‌കസ്: ഐസിസ് ഭീകരരുടെ ക്രൂരതകള്‍ക്ക് അവസാനമാകുന്നില്ല. 21 കോപ്റ്റിക് ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന്റെ വീഡിയോ പുറത്ത് വിട്ടതിന്റെ ആഘാതത്തില്‍ നിന്ന് ലോകം മുക്തമായിട്ടില്ല. അതിനിടയിലാണ് പുതിയ വാര്‍ത്ത.
സിറിയയില്‍ 56 ക്രിസ്ത്യാനികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. സിറിയയിലെ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
അല്‍ ഹസാക പ്രവിശ്യയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗമായ അസീറിയന്‍ സമുദായത്തിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ട് പോയത്. താല്‍ ഷാമിറാ പട്ടണത്തില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ട് പോയത് എന്നാണ് റിപ്പോര്‍ട്ട്. താല്‍ ഷാമിറാക്കടുത്തുള്ള താല്‍ ഹമോസ് പട്ടണത്തില്‍ നിന്നും നിരവധി അസീറിയന്‍ ക്രിസ്ത്യാനികളെ ഐസിസ് തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാഖില്‍ കോപ്റ്റിക് ക്രിസ്ത്യാനികളെ കൂട്ടത്തോടെ കഴുത്തറുത്ത് കൊന്നതിന് തൊട്ടുപിറകെയാണ് ഈ നീക്കം. കഴിഞ്ഞ ദിവസം ഇരുപതിലധികം ഇറാഖി യുവാക്കളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടിരുന്നു .
എന്നാല്‍ ഐസിസ് പുറത്ത് വിടുന്ന ദൃശ്യങ്ങളിലധികവം കെട്ടച്ചമച്ചവയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹോളിവുഡിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് അവര്‍ ഇത്തരം വ്യാജ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ഇവര്‍ പറയുന്നു .












Click it and Unblock the Notifications