ഐസിസ്: ഭീകരരിലെ ലോക സന്പന്നര്‍... പണമുണ്ടാക്കുന്നതിങ്ങനെ
ബാഗ്ദാദ്: ലോകം ഏറ്റവും ഭയക്കുന്ന തീവ്രവാദ സംഘടന ഏതെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഉത്തരം ഒന്ന മാത്രമായിരിക്കും.. ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഐസിസ്. ഒരു കാലത്ത് ഭീകരതയുടെ അവസാന വാക്കായിരുന്ന അല്‍ഖ്വായ്ദയെപ്പോലും അവര്‍ കടത്തി വെട്ടിയിരിക്കുന്നു.
എന്നാല്‍ ഭീകരതയുടെ കാര്യത്തില്‍ മാത്രമല്ല, സമ്പത്തിന്റെ കാര്യത്തിലും തീവ്രവാദികള്‍ക്കിടയില്‍ ഐസിസ് തന്നെയാണ് ഒന്നാമതെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും പണം ലഭിക്കുന്നത്....

കരിഞ്ചന്തയിലെ എണ്ണ വില്‍പനയാണ് ഐസിസിന്റെ പ്രധാന വരുമാന സ്രോതസ്. ഇത് കൂടാതെ ആളുകളെ തട്ടികകൊണ്ടുപോയി പണം തട്ടിയെടുക്കുന്നതും പതിവാണ്. ഇത് കൂടാതെ പരസ്യമായ പടിച്ചുപറിയും കവര്‍ച്ചയും....
ഇറാഖിലും സിറിയയിലും ഐസിസ് പിടിച്ചെടുത്ത എണ്ണപ്പാടങ്ങളാണ് പണത്തിന്റെ അക്ഷയഖനി. പ്രതി ദിനം പത്ത് ലക്ഷം ഡോളറാണത്രെ കരിഞ്ചന്തയില്‍ എണ്ണ വിറ്റ് ഐസിസ് സ്വന്തമാക്കുന്നത്. ഏതാണ്ട് ആറ് കോടിയിലധികം രൂപ. അമേരിക്കയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.
അല്‍ഖ്വായ്ദയെ പോലുള്ള ഭീകര സംഘടനകള്‍ക്ക് പണം നല്‍കിയിരുന്നത് ഇസ്ലാമിക ലോകത്തെ ധനികരായിരുന്നെങ്കില്‍ സ്വയം പണം കണ്ടെത്തുന്നതാണ ഐസിസ്‌ന്റെ രീതി. പലരീതികളില്‍ പണം കണ്ടെത്തുന്നതിനാല്‍ ഐസിസിനെ തകര്‍ക്കാന്‍ അത്ര എളുപ്പമല്ലെന്നാണ് അമേരിക്ക പോലും വിശ്വസിക്കുന്നത്. പിടിച്ചെടുത്ത എണ്ണപ്പാടങ്ങളില്‍ നിന്നുള്ള എണ്ണ വിപണി വിലയേക്കാള്‍ കുറഞ്ഞ വിലക്കാണ് ഐസിസുകാര്‍ വില്‍ക്കുന്നത്.












Click it and Unblock the Notifications