കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് എന്തു പറ്റി? സിറിയയില്‍ ഇങ്ങനയൊക്കെ നടക്കുമോ? അതും ഐസിസ് 'ഭരിയ്ക്കുന്പോള്‍'

Google Oneindia Malayalam News

ബെയ്‌റൂട്ട്: ഐസിസിന്റെ പിടിയിലകപ്പെട്ടുവര്‍ ജീവനോടെ പുറം ലോകത്തെത്തുന്ന ചരിത്രം വിരളമാണല്ലോ. എന്നാല്‍ ഈ വാര്‍ത്ത കേട്ടാല്‍ ഐസിസിന് എന്തുപറ്റിയെന്ന് മൂക്കത്ത് വിരല്‍ വച്ച് ചോദിച്ച് പോകും. തടവിലാക്കിയത 22 ക്രിസ്ത്യാനികളെ ഐസിസ് മോചിപ്പിച്ചു.

സാധാരണ സിറിയയില്‍ പിടിയിലാകുന്ന അന്യമതസ്ഥരെ കൊല ചെയ്യുകയാണ് പതിവ്. എന്നാല്‍ അസീറിയന്‍ ക്രിസ്ത്യാനികളെ ഐസിസ് മോചിപ്പിച്ചിരിയ്ക്കുകയാണ്. 220 അസീറയന്‍ ക്രിസ്ത്യാനികളെയാണ് ഐസിസ് തടവിലാക്കിയിരുന്നത് ഇവരില്‍ 22 പേരെയാണ് മോചിപ്പിച്ചത്

പണവും

പണവും

ഗോത്രവര്‍ക്കാരായ ചില നേതാക്കളുടെ ശ്രമഫലമായാണ് ഐസിസ് തടവുകാരെ മോചിപ്പിച്ചത്. പണവും മറ്റും മോചനദ്രവ്യമായി നല്‍കിയാണ് ക്രിസ്ത്യാനികളെ രക്ഷിച്ചത്

 സ്ത്രീകള്‍

സ്ത്രീകള്‍

മോചിപ്പിച്ചവരില്‍ 14 പേര്‍ സ്ത്രീകളാണ്. അസീറിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണ ്‌മോചനത്തിന്റെ കാര്യം ഫേസ്ബുക്കിലൂടെയും മറ്റും പുറത്ത് വിട്ടത്

10 ശതമാനം

10 ശതമാനം

സിറിയന്‍ ജനസംഖ്യയുടെ പത്ത് ശതമാനം ക്രിസ്ത്യാനികളാണ്. ഐസിസ് രാജ്യത്ത് പിടിമുറുക്കിയത് മുതല്‍ കടുത്ത ആശങ്കയിലാണ് സിറിയയിലെ ക്രിസ്ത്യാനികള്‍

പരുങ്ങലില്‍

പരുങ്ങലില്‍

അല്‍ഖ്വയ്ദ പോഷക സംഘടനയായ അല്‍ നുസ്രയും അഹര്‍ അല്‍ ഷാമും സംയുക്തമായി ഐസിസിനെതിരെ ആക്രമണം നടത്തി

സുരക്ഷിതരായി

സുരക്ഷിതരായി

മോചിതരായ ബന്ദികള്‍ ഹസാക്കയില്‍ തിരിച്ചെത്തി

English summary
Islamic State releases 22 Christians held since February: Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X