കുട്ടികളെ കൊണ്ട് ചോരപ്പുഴയൊഴുക്കും; ചൈനയ്ക്കും ഐസിസ് ഭീഷണി, കുട്ടികളെ പരിശീലിപ്പിക്കുന്ന വീഡിയോ...
ലോകത്തെ ഏറ്റവും വലിയ രാജ്യത്ത് തങ്ങള്‍ ചോരപ്പുഴയൊഴുക്കുമെന്ന് തോക്കേന്തിയ കുട്ടികള്‍ പ്രതിജ്ഞ ചെയ്യുന്ന രംഗവും വീഡിയോയിലുള്‍പ്പെടുന്നു.
ബെയ്ജിങ്: ചൈനക്ക് വന്‍ ഭീഷണിയുമായി ഐസിസ്. രാജ്യത്ത് ചോരപ്പുഴയൊഴുക്കുമെന്ന് ചൈനീസ് കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുന്ന ഐസിസ് വീഡിയോ പുറത്ത്.
കുട്ടികളെ ആയുധ മുറകള്‍ പഠിപ്പിക്കുന്ന ദൃശ്യങ്ങളും കൊലപാതക ദൃശ്യങ്ങളും അടങ്ങുന്ന 30 മീനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉണ്ട്. ലോകത്തെ ഏറ്റവും വലിയ രാജ്യത്ത് തങ്ങള്‍ ചോരപ്പുഴയൊഴുക്കുമെന്ന് തോക്കേന്തിയ കുട്ടികള്‍ പ്രതിജ്ഞ ചെയ്യുന്ന രംഗവും വീഡിയോയിലുള്‍പ്പെടുന്നു.

വീഡിയോ
ഐസിസ് ഉപയോഗപ്പെടുത്തുന്ന ഒരു കുട്ടിയുടെ മുന്നില്‍ വെച്ച് അജ്ഞാതനെ വധിക്കുന്ന രംഗം വീഡിയോയിലുണ്ട്.

ഇറാഖ്, സിറിയ
ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഐ സിസ്് സംഘമാണ് വീഡിയോ പുറത്ത് വിട്ടതെന്നാണ് ദൃശ്യം പരിശോധനയ്ക്ക് വിധേയമാക്കിയ യുഎസ് ഇന്റലിജന്‍സ് സംഘം പറയുന്നത്.

ഭീഷണി
ഉയിഹൂര്‍ തീവ്രവാദ സംഘവും രാജ്യത്തിനെതിരെ ഭീഷണി മുഴക്കിയതിന് പിന്നില്‍ ഉണ്ടെന്നാണ് സൂചനകള്‍.
നേരിട്ട് ഭീഷണി
ആദ്യമായാണ് ഉയിഹൂര്‍ സംഘം നേരിട്ട് ഭീഷണിയുമായി രംഗത്തെത്തുന്നത് എന്നാണ് ഇതുവരെ ലഭ്യമായ വിവരം.












Click it and Unblock the Notifications