2 ജപ്പാന്‍ പൗരന്മാരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി
ടോക്യോ: 72 മണിക്കൂറിനകം 200 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ ജപ്പാന്‍ പൗരന്മാരായ രണ്ട് ബന്ദികളെ വധിക്കുമെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി.
ജപ്പാനിലെ സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഉടന്‍ എടുക്കണമെന്ന് ഭീകരര്‍ ആവശ്യപ്പെടുന്നു. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച രണ്ട് ബന്ദികള്‍ക്ക് നടുവില്‍ കത്തിയുമായി നില്‍ക്കുന്ന ഭീകരന്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തില്‍ സൈനികേതര സഹായം നല്‍കുമെന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രസാതവനയ്ക്ക് നഷ്ടപരിഹാരമായാണ് 200 മില്യണ്‍ ഡോളര്‍ ആവശ്യപ്പെടുന്നതെന്നും വിഡിയോയില്‍ പറയുന്നു.
ഐ എസ് ഭീകരരുടെ ഭീഷണിയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കന്‍ പൗരനെ ഇതുപോലെ കഴുത്തറുത്ത് കൊല്ലുകയും ആ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications