വാഷിങ്ടണില്‍ പാരീസ് ആവര്‍ത്തിയ്ക്കും... ഐസിസിന്റെ വീഡിയോ ഭീഷണി
കെയ്റോ: പാരീസില്‍ ആക്രമണം നടത്തിയതുകൊണ്ട് ഐസിസ് ഒതുങ്ങിയെന്ന് കരുതേണ്ട. പാരീസ് ആക്രമണത്തിന് ഫ്രാന്‍സ് സിറിയയില്‍ നല്ല തിരിച്ചടി കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്. ഐസിസിനെതിരെ പൊരുതാന്‍ ഒരുമിച്ച് നില്ക്കാന് അമേരിയ്ക്കയോടും റഷ്യയോടും ആവശ്യപ്പെട്ടിരിയ്ക്കുകയാണ് ഫ്രാന്‍സ് ഇപ്പോള്‍.
എന്നാല്‍ ഐസിസ് ഈ ഭീഷണിയ്ക്ക് വഴങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ പാരീസിന്റെ ഗതിയായിരിയ്ക്കും വാഷിങ്ടണിനും ഉണ്ടാവുക എന്നാണ് ഇപ്പോള്‍ ഐസിസിന്റെ ഭീഷണി.

വീഡിയോ സന്ദേശത്തിലാണ് ഭീഷണി. ഐസിസിനെ പിന്തുണയ്ക്കുന്ന വെബ്സൈറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് ഞങ്ങള്‍ ആക്രമിച്ചു. ആക്രമണം തുടര്‍ന്നാല്‍ അമേരിയ്ക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ആയിരിയ്ക്കും അടുത്ത ലക്ഷ്യം എന്നാണ് ഭീഷണി.
ഭീഷണി പുറത്ത് വന്നിട്ടുണ്ടെങ്കിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. അമേരിയ്ക്ക ഇപ്പോഴും അത് പരിശോധിച്ച് വരികയാണ്.
ഐസിസിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്ന രാജ്യങ്ങളാണ് റഷ്യയും അമേരിയ്ക്കയും. സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു ഈജിപ്തില്‍ വച്ച് റഷ്യന്‍ യാത്രാവിമാനം തകര്‍ത്തത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications