കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഷിങ്ടണില്‍ പാരീസ് ആവര്‍ത്തിയ്ക്കും... ഐസിസിന്റെ വീഡിയോ ഭീഷണി

Google Oneindia Malayalam News

കെയ്‌റോ: പാരീസില്‍ ആക്രമണം നടത്തിയതുകൊണ്ട് ഐസിസ് ഒതുങ്ങിയെന്ന് കരുതേണ്ട. പാരീസ് ആക്രമണത്തിന് ഫ്രാന്‍സ് സിറിയയില്‍ നല്ല തിരിച്ചടി കൊടുത്തുകൊണ്ടിരിയ്ക്കുകയാണ്. ഐസിസിനെതിരെ പൊരുതാന്‍ ഒരുമിച്ച് നില്‍ക്കാന്‍ അമേരിയ്ക്കയോടും റഷ്യയോടും ആവശ്യപ്പെട്ടിരിയ്ക്കുകയാണ് ഫ്രാന്‍സ് ഇപ്പോള്‍.

എന്നാല്‍ ഐസിസ് ഈ ഭീഷണിയ്ക്ക് വഴങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ പാരീസിന്റെ ഗതിയായിരിയ്ക്കും വാഷിങ്ടണിനും ഉണ്ടാവുക എന്നാണ് ഇപ്പോള്‍ ഐസിസിന്റെ ഭീഷണി.

ISIS

വീഡിയോ സന്ദേശത്തിലാണ് ഭീഷണി. ഐസിസിനെ പിന്തുണയ്ക്കുന്ന വെബ്‌സൈറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസ് ഞങ്ങള്‍ ആക്രമിച്ചു. ആക്രമണം തുടര്‍ന്നാല്‍ അമേരിയ്ക്കന്‍ തലസ്ഥാനമായ വാഷിങ്ടണ്‍ ആയിരിയ്ക്കും അടുത്ത ലക്ഷ്യം എന്നാണ് ഭീഷണി.

ഭീഷണി പുറത്ത് വന്നിട്ടുണ്ടെങ്കിലും അതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. അമേരിയ്ക്ക ഇപ്പോഴും അത് പരിശോധിച്ച് വരികയാണ്.

ഐസിസിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്ന രാജ്യങ്ങളാണ് റഷ്യയും അമേരിയ്ക്കയും. സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു ഈജിപ്തില്‍ വച്ച് റഷ്യന്‍ യാത്രാവിമാനം തകര്‍ത്തത്.

English summary
Islamic State has warned countries taking part in air strikes against it in Syria that they would suffer the same fate as France and has specifically mentioned Washington as its next target.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X