സ്വവര്‍ഗാനുരാഗികളെ തള്ളിയിട്ട് കൊന്നും സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നും ഐസിസ്, ദൃശ്യങ്ങള്‍
ബാഗ്ദാദ്: സിറിയയിലും ഇറാഖിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ കിരാത ശിക്ഷാ വിധികള്‍ നടപ്പാക്കുന്ന ഐസിസ് ഭീകരതയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സ്വവര്‍ഗാനുരാഗികളെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ട് കൊല്ലുന്നതും, യുവതിയെ കല്ലെറിഞ്ഞ് കൊല്ലുന്നതും, കുരിശ്ശില്‍ തറച്ച് യുവാക്കളെ കൊല്ലുന്നതും ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് ഐസിസുകാര്‍ പുറത്ത് വിട്ടത്.
ജനമധ്യത്തില്‍ പരസ്യമായിട്ടാണ് ഐസിസുകാര്‍ തങ്ങളുടെ ശരിയത്ത് നിയമം നടപ്പിലാക്കുന്നത്. ഇത്തരത്തിലാണ് ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്നും രണ്ട് യുവാക്കളെ താഴേയ്ക്ക് തള്ളിയിട്ട് കൊന്നത്. സ്വവര്‍ഗാനുരാഗികള്‍ എന്നാരോപിച്ചാണ് ഇവരെ ക്രൂരമായി കൊലപ്പെടുത്തിയത്. ശിക്ഷ നടപ്പാക്കുന്നത് കാണാന്‍ ജനങ്ങള്‍ കെട്ടിടത്തിന് താഴെ തടിച്ച് കൂടിയിരുന്നു.

ചിത്രങ്ങളില്‍ ഒരു സ്ത്രീയെ പരസ്യ വിചാരണയ്ക്ക് വിധേയമാക്കുന്നതും കാണാം. പര്‍ദ്ദ ധരിച്ച സ്ത്രീയെ വിജനമായ ഒരിടത്തേയ്ക്ക് കൂട്ടി കൊണ്ട് വന്ന് ഒരു സംഘം ഐസിസുകാര്‍ ചേര്‍ന്ന് കല്ലെറിയുന്നു. സ്ത്രീ മരിച്ചെന്ന് ഉറപ്പാകുന്നതോടെ ശരീരത്തെ ടാര്പ്പോളിന് കൊണ്ട് മറയ്ക്കുന്നു.
രണ്ട് യുവാക്കളെ കണ്ണുകള്‍ കെട്ടിയ ശേഷം പരസ്യമായി വെടിവച്ച് കൊല്ലുന്ന ദൃശ്യമാണ് മറ്റൊന്ന്. ഇതിന് പുറമെ സിറിയന്‍ സൈനികരെ കൂട്ടക്കൊല ചെയ്യുന്ന ദൃശ്യങ്ങളും ഐസിസുകാര്‍ നവംബറില്‍ പുറത്ത് വിട്ടിരുന്നു.അതിനിടെ ഐസിസിനെതിരായ പോരാട്ടങ്ങള്‍ അമേരിയ്ക്ക ശക്തമാക്കി. സിറിയന്‍ സൈനികരെ പരിശീലിപ്പിയ്ക്കുന്നതിനും കൂടുതല്‍ സൈനിക നീക്കം നടത്തുന്നതിനുമായി 400 ട്രൂപ്പുകളെ കൂടി അയക്കാന്‍ തീരുമാനിച്ചതായി പെന്റഗണ്‍ വക്താവ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications