കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണില്‍ച്ചോരയില്ലാത്ത ഐസിസ് ക്രൂരത; ജീവനോടെ കത്തിച്ചത് രണ്ട് തുര്‍ക്കി പട്ടാളക്കാരെ

രണ്ടു തുര്‍ക്കി പട്ടാളക്കാരെ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങള്‍ ഐസിസ് ഭീകരര്‍ പുറത്തു വിട്ടു. സിറിയയുടെ വടക്കന്‍ പ്രവശ്യയായ ആലപ്പോയിലാണ് 19 മിനിട്ട് ദൈര്‍ഘ്യമുള്ള കൊലപാതക ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്

  • By Jince K Benny
Google Oneindia Malayalam News

ആലപ്പോ: സിറിയന്‍ പ്രവശ്യകളില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരരുടെ സംഹാര താണ്ഡവം തുടരുകയാണ്. ക്രൂരമായ ഐസിസ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ മാസം ഭീകരരുടെ പിടിയിലായ രണ്ട് തുര്‍ക്കി പട്ടാളക്കാരെ ജീവനോടെ കത്തിക്കുന്ന ദൃശ്യങ്ങളാണ് ഐഎസിസ് പുറത്തു വിട്ടിരിക്കുന്നത്. സിറിയയുടെ വടക്കന്‍ പ്രവശ്യയായ ആലപ്പോയിലാണ് 19 മിനിട്ട് ദൈര്‍ഘ്യമുള്ള കൊലപാതക ദൃശ്യം ചിത്രീകരിച്ചിരിക്കുന്നത്.

ക്രൂരമര്‍ദനങ്ങള്‍ക്കു ശേഷം കൂട്ടിലടച്ചിരുന്ന യൂണിഫോം ധാരികളായ രണ്ട് തുര്‍ക്കി പട്ടാളക്കാരെ ആ കൂട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കി കത്തിക്കുന്ന ദൃശ്യങ്ങളാണ് ഐഎസിസ് വെബ്‌സൈറ്റിലൂടെ വ്യാഴാഴ്ച പുറത്തുവിട്ടത്. കൊലപാതകം ചെയ്യുന്ന രണ്ട് ഭീകരര്‍ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ഡോര്‍ഗനെ വാചികമായി ആക്രമിക്കുന്നതും കൊലപതാകങ്ങള്‍ തുടരാന്‍ ആജ്ഞാപിക്കുന്നതും ദൃശ്യത്തിലുണ്ട്.

ജോര്‍ദാന്‍ പോര്‍ വിമാനത്തിന്റ പൈലറ്റായ മാസ് അല്‍ കസാസ്ബയുടെ കൊലപാതകത്തെ അനുസ്മരിപ്പിക്കുന്ന ക്രൂര ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 2014 ഡിസംബറിലാണ് കസാസ്ബ പറത്തിയിരുന്ന വിമാനം സിറിയന്‍ പ്രവശ്യയില്‍ തകര്‍ന്നു വീണത്. ഭീകരരുടെ പിടിയിലായ കസാസ്ബയെ അവര്‍ പിന്നീട് ഒരു കൂട്ടിലിട്ട് ജീവനോടെ കത്തിക്കുകയായിരുന്നു.

തുര്‍ക്കി പട്ടാളക്കാരെ തട്ടിക്കൊണ്ടുപോയി

കഴിഞ്ഞ ഒരുമാസം മുന്‍പ് രണ്ട് തുര്‍ക്കി് പട്ടാളക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി ഐസിസ് ബന്ധമുള്ള ന്യൂസ് ഏജന്‍സിയായ ആമാഖ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തങ്ങളുടെ രണ്ടു പട്ടാളക്കാരെ കാണാതായതായും ഇവരുമായുള്ള ബന്ദം വിശ്‌ഛേദിക്കപ്പെട്ടതായും തര്‍ക്കി പട്ടാളവും സമ്മതിച്ചിട്ടുണ്ട്.

ഐസിസിന്റെ ടര്‍ക്കിഷ് കുരുതി തുടരുന്നു

16 തുര്‍ക്കി പട്ടാളക്കാരെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതിന്റെ പിറ്റേദിവസമാണ് ഈ പുതിയ ദൃശ്യവും പുറത്തുവന്നിരിക്കുന്നത്. സിറിയന്‍ പട്ടണമായ അല്‍ ബാദിന്റെ പരിസരങ്ങളില്‍ ബുധനാഴ്ച മൂന്ന് കാര്‍ ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ഒരു സ്‌ഫോടന പരമ്പര തന്നെ അവര്‍ നടത്തിയിരുന്നു.

തുര്‍ക്കി സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം

ആഗസ്റ്റ് 24ന് തുര്‍ക്കി സൈന്യം സിറിയന്‍ വിമതരുടെ പിന്തുണയോടെ സിറിയയിലേക്ക് നുഴഞ്ഞു കയറിയത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും ഐസിസിനേയും കുര്‍ദിഷ് പൗരപസേനയെയും തുടച്ചു നീക്കുന്നതിനായിരുന്നു ഈ സൈനീക നീക്കം. 38 തുര്‍ക്കി പട്ടാളക്കാര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

തുര്‍ക്കിയെ ലക്ഷ്യമിട്ട് ഐസിസ്

ഐസിസ് തലവന്‍ അല്‍ബാഗ്ദാദിയുടേതായി പുറുത്തു വന്ന ശബ്ദ സന്ദേശത്തില്‍ തുര്‍ക്കിയെ ആക്രമിക്കാന്‍ പോരാളികളോട് ആജ്ഞാപിക്കുന്നുണ്ട്. ഐസിസിന്റേയും കുര്‍ദിഷ് പൗരസനയുടെയും അക്രമണങ്ങളില്‍ തുര്‍ക്കി ചോരക്കളമായി മാറുകയാണ്.

English summary
Islamic State video shows two Turkish soldiers burned alive in Syria. The 19-minute footage was purportedly shot in the IS-declared "Aleppo Province" in northern Syria.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X