കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയ നിയമം നടപ്പാക്കണമെന്നാവശ്യപെട്ട് പാകിസ്താനില്‍ പ്രക്ഷോഭം

Google Oneindia Malayalam News

ഇസ്ലാമബാദ്: രാജ്യത്ത് ശരീയത്ത് നിയമം നടപ്പാക്കണമെന്നാവശ്യപെട്ട് ഇസ്ലാമാബാദില്‍ രണ്ടാം ദിവസവും പോലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. ഏകദേശം 25000 പ്രക്ഷോഭകരാണ് ഇസ്ലാമാബാദിലെ അതീവ സുരക്ഷാ കേന്ദ്രത്തില്‍ ഒത്തു കൂടിയത്. പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും പ്രക്ഷോഭകര്‍ നിലയുറപ്പിച്ചു.

മുംതാസ് ഖദ്രിയെ വധിച്ചതില്‍ പ്രതിഷേധിച്ചാണ് റാവല്‍പിണ്ടിയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് സമരക്കാര്‍ക്ക് മാര്‍ച്ച് നടത്തി. പ്രവാചക നിന്ദ ന
ടത്തിയ ഒരു ക്രിസ്ത്യാനി സ്ത്രീയെ പിന്തുണച്ചതിന് 2011 ജനുവരിയില്‍ മുംതാസ് ഖദ്രി 28 തവണ പഞ്ചാബ് പ്രവിശ്യ ഗവര്‍ണറായിരുന്ന സല്‍മാന്‍ തസീറിനു നേരെ നിറയൊഴിച്ചു.

Pakistan Map

ഇസ്ലാമിനെ നിന്ദിച്ചതിനും അവരുടെ മതത്തെ വളര്‍ത്താന്‍ ശ്രമിച്ചതിനും ആസ്യ ബീവിയെ വധശിക്ഷയ്ക്ക് വിധിച്ചതിന് തൊട്ടു പിന്നാലെയാണ് തസീര്‍ പാകിസ്താനിലെ കഠിനമായ മത നിയമത്തെ വിമര്‍ശിച്ചത്. ദൈവനിന്ദാ നിയമങ്ങള്‍ക്കെതിരെ സംസാരിച്ചതിന് താന്‍ ഗവര്‍ണറെ കൊല്ലുകയാണെന്ന് പിന്നീട് ഖദ്രീ പോലീസിനോട് വെളിപ്പെടുത്തി. ഖാദ്രിയുടെ നിലപാടുകളെ പിന്തുണച്ചാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇസ്ലാമിക് പാര്‍ട്ടികള്‍ അടുത്തിടെയായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ചില ഇസ്ലാമിക് പാര്‍ട്ടികള്‍ ഐസിസിനെ പരസ്യമായി പിന്തുണയ്ക്കുന്നുമുണ്ട്. ഈസ്‌ററര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണവും പ്രധാനമന്ത്രി ഹോളിയും ഈസ്റ്ററും ആഘോഷിക്കാന്‍ അനുവാദം കൊടുത്തതിലുള്ള പ്രതിഷേധമാണ്.

English summary
Thousands of protesters have clashed with police in Islamabad in the second day of protests over blasphemy laws in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X