Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാണ് മുസ്തരിബീന്‍? പലസ്തീന്‍ പ്രതിഷേധം തകര്‍ക്കാന്‍ തന്ത്രവുമായി ഇസ്രായേല്‍

Recommended Video

cmsvideo
    'മുസ്ത രിബീന്‍', ഫലസ്തീനെ തകര്‍ക്കാനുള്ള ഇസ്രയേലിന്‍റെ സംഘം | Oneindia Malayalam

    വെസ്റ്റ്ബാങ്ക്: ജെറൂസലേം പ്രശ്‌നവുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്ക് ഉള്‍പ്പെടെയുള്ള ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജനകീയ പ്രതിഷേധം ശക്തിപ്രാപിച്ചിരിക്കെ അതിനെ നേരിടാന്‍ പുതുതന്ത്രവുമായി ഇസ്രായേല്‍ സൈന്യം. മുസ്തരിബീന്‍ എന്ന് വിളിക്കപ്പെടുന്ന പുതിയ രഹസ്യായുധമാണ് ഫലസ്തീനികളെ കുടുക്കാന്‍ ഇസ്രായേല്‍ ഉപയോഗിക്കുന്നത്. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിനെതിരേ പ്രകടനം നയിച്ച നിയരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്യാന്‍ സൈനികര്‍ക്ക് തുണയായത് ഇവരുടെ സേവനമായിരുന്നു.

    ആരാണ് മുസ്തരിബീന്‍?

    ആരാണ് മുസ്തരിബീന്‍?

    അവരുടെ വേഷവും പെരുമാറ്റവും സംസാരവും എല്ലാം ഫലസ്തീനികളുടേതായിരിക്കും. അറബ് കഫിയ്യ കൊണ്ട് മുഖം മൂടിക്കെട്ടിയിരിക്കുന്നതിനാല്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. അവര്‍ ഫലസ്തീനികള്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുക്കും. ഇസ്രായേലിനെതിരേ മുദ്രാവാക്യം വിളിക്കും. സൈനികര്‍ക്കെതിരേ കല്ലേറ് നടത്തും. ഫലസ്തീനികളെ കുരുക്കാനും അവരുടെ രഹസ്യം ചോര്‍ത്താനുമായി ഇസ്രായേല്‍ പരിശീലിപ്പിച്ചെടുത്ത രഹസ്യ സംഘമാണ് മുസ്തരിബീന്‍. തൊട്ടടുത്ത് നില്‍ക്കുന്നയാള്‍ക്കു പോലും ഇയാളെ തിരിച്ചറിയാനാവില്ലെന്നതാണ് ഇവരുടെ സവിശേഷത.

    പ്രാദേശിക അറബിയില്‍ പ്രാവീണ്യം

    പ്രാദേശിക അറബിയില്‍ പ്രാവീണ്യം

    ഫലസ്തീനികള്‍ ഉപയോഗിക്കുന്നതിന് സമാനമായ പ്രാദേശിക അറബ് ഭാഷയില്‍ അഗ്രഗണ്യരായിരിക്കും ഇവര്‍. സംസാരം കേട്ടാല്‍ 101 ശതമാനം ഫലസ്തീനി. ഫലസ്തീനികളുടെ സൂക്ഷ്മമായ ശരീര ചലനങ്ങള്‍ പോലും അനുകരിക്കാന്‍ കഴിവുള്ളവര്‍. വസ്ത്രധാരണവും ഫലസ്തീനികളുടേത് തന്നെ. തീവ്രമായ ഇസ്രായേല്‍ വിരുദ്ധവികാരം പ്രകടിപ്പിക്കാന്‍ കഴിവുള്ള ഇവര്‍ ഫലസ്തീന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ നുഴഞ്ഞു കയറുകയാണ് ചെയ്യുക. പ്രതിഷേധക്കാര്‍ക്കിടയിലെ കുഴപ്പക്കാരെ കണ്ടെത്തി അവര്‍ നോട്ടമിടും. സൈന്യം അടുത്തെത്തുന്നതു വരെ അവര്‍ കൂടെയുണ്ടാകും. അല്ലെങ്കില്‍ സൈനികരുടെ മുമ്പിലേക്ക് ഫലസ്തീന്‍ യുവാക്കളെ നയിച്ചുകൊണ്ടുപോവും.

    സ്വഭാവം മാറുക പെട്ടെന്ന്

    സ്വഭാവം മാറുക പെട്ടെന്ന്

    മുസ്തരിബീന്‍ സംഘം അവരുടെ തനിനിറം കാണിക്കുക ഇസ്രായേല്‍ സൈന്യം തൊട്ടുമുമ്പില്‍ നില്‍ക്കുമ്പോഴാണ്. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ അരയില്‍ കരുതിയ തോക്ക് അവര്‍ പുറത്തെടുക്കും. മുകളിലേക്ക് വെടിയുതിര്‍ക്കും. പരിഭ്രാന്തിക്കിടയില്‍ നിമിഷ നേരം കൊണ്ട് പ്രശ്‌നക്കാരായ പ്രതിഷേധക്കാരെ കീഴ്‌പ്പെടുത്തും. മറ്റുള്ളവര്‍ ബഹളത്തിനിടയില്‍ ഓടിമറയുമ്പോഴേക്കും തങ്ങള്‍ക്ക് കിട്ടേണ്ടവരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തിരിക്കും.

    മുസ്തരിബീന്‍ രൂപീകരണം 1942ല്‍

    മുസ്തരിബീന്‍ രൂപീകരണം 1942ല്‍

    ഫലസ്തീനികളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാനും അവരുടെ തന്ത്രങ്ങള്‍ പൊളിക്കാനും അവരെ പിടികൂടാന്‍ സഹായിക്കുന്നതിനുമായി 1942ലാണ് മുസ്തരിബീന്‍ സംഘത്തിന് രൂപം നല്‍കപ്പെടുന്നത്. ഇസ്രായേല്‍ രാഷ്ട്രം തന്നെ രൂപീകരിക്കപ്പെടുന്നതിന് മുമ്പ്. ജൂത സായുധ സംഘത്തിന്റെ ഭാഗമായിരുന്നു ഇത്. വളരെ കുറച്ച് കാലത്തേക്കു മാത്രമേ മുസ്തരിബീന്റെ ഒരു യൂനിറ്റിനെ ഇസ്രായേല്‍ ഉപയോഗിക്കാറൂള്ളൂ. തിരിച്ചറിയപ്പെടാതിരിക്കുന്നതിനു വേണ്ടിയാണിത്. നമസ്‌ക്കാരവും വ്രതാനുഷ്ഠാനവും ഉള്‍പ്പെടെ നടത്താനുള്ള പരിശീലനം ഇവര്‍ക്ക് ലഭിക്കും.

    ഫലസ്തീനികള്‍ തിരിച്ചറിഞ്ഞ് തുടങ്ങി

    ഫലസ്തീനികള്‍ തിരിച്ചറിഞ്ഞ് തുടങ്ങി

    എന്നാല്‍ മുസ്തരിബീനുകളെ ഫലസ്തീനികള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതായി ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. തൊട്ടടുത്തുള്ളവരുടെ അരക്കെട്ടില്‍ ആയുധമുണ്ടോ എന്നു പരിശോധിക്കുക, പ്രതിഷേധകര്‍ കല്ലേറ് നടത്തിയിട്ടും സൈന്യം പ്രതികരിക്കാതിരിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക, പ്രതിഷേധത്തില്‍ പങ്കെടുക്കാതെ ദൂരെ മാറി നില്‍ക്കുന്ന സമരക്കാരെ പോലെ തോന്നിക്കുന്നവര്‍ ഉണ്ടോ എന്ന് വീക്ഷിക്കുക തുടങ്ങിയ തന്ത്രങ്ങളാണ് ഫലസ്തീനികള്‍ ഇവരെ നേരിടാനായി പയറ്റുന്നത്. കല്ലേറ് നടത്തിയിട്ടും സൈന്യം പ്രതികരിക്കുന്നില്ലെങ്കില്‍ പ്രതിഷേധകരുടെ കൂട്ടത്തില്‍ ചാരന്‍മാര്‍ ഉണ്ടെന്ന് ഉറപ്പിക്കാമെന്നാണ് ഫലസ്തീനികളുടെ കണക്കുകൂട്ടല്‍.


    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+